കൊച്ചി: ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സിബിഎസ്ഇ, ഐസിഎസ്.ഇ സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ഹൈക്കോടതി. ഓരോ ക്ലാസിലും 25 ശതമാനമെങ്കിലും സീറ്റ് ഇവര്‍ക്കായി ഉറപ്പ് വരുത്തണം. കോവിഡ് വ്യാപനം മൂലം ഫീസടക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ സഹായം തേടിയ ഹര്‍ജിയിലാണ് ഹൈക്കാടതി ഉത്തരവിട്ടത്. പത്ത് ദിവസം കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കും.
ഉത്തരവ്
- ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരുടെ കുട്ടികളില്‍ നിന്ന് ഫീസ് ഈടാക്കിയെങ്കില്‍ അത് തിരികെ നല്‍കണം.
- സൗജന്യ വിദ്യാഭ്യാസം നല്‍കുമ്പോള്‍ സ്‌കൂളുകള്‍ക്കുണ്ടാവുന്ന ചിലവ് സംസ്ഥാന സര്‍ക്കാര്‍ തിരിച്ച് നല്‍കണം.
- ഫീസ് ബാധ്യതയുടെ നിശ്ചിത ശതമാനം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണം.