പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരള സര്‍വകലാശാല പ്രവേശനവും അലോട്ട്‌മെന്റും

Dec 2, 2020 at 6:45 pm

Follow us on

തിരുവനന്തപുരം : കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. https://admissions.keralauniversity.ac.in/pg2020/?fbclid=IwAR28u3WehNMvxoaSfgCX0p46ViCOsVRtHOb1CdRC7fimWaT-ykRW3rgT6p4 എന്ന ലിങ്ക് വഴി അലോട്ട്‌മെന്റ് പരിശോധിക്കാം. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യണം. ഡിസംബര്‍ 3 മുതല്‍ ഡിസംബര്‍ അഞ്ച് വരെയാണ് അഡ്മിഷന്‍ നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് വേണം അഡ്മിഷന്‍ നേടുവാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പി.ജി പ്രവേശനം

കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് സ്‌പോര്‍ട്ട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല ഔദ്യോഗിക വെബ്‌സൈറ്റ് വഴി റാങ്ക് ലിസ്റ്റ് പരിശോധിക്കാം. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 11 ന് രാവിലെ 10.30 ക്ക് അതത് കോളജുകളില്‍ ഹാജരാകണം. ഒന്നില്‍ കൂടുതല്‍ കോളജുകളിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതിനിധിയുടെ സഹായത്തോടെ അപേക്ഷയുടെ പ്രിന്റൗട്ട് ,വിദ്യാര്‍ത്ഥി ഒപ്പിട്ട എന്നിവ ഹാജരാക്കണം. പ്രതിനിധി ഹാജരാകുന്ന കോളേജിലാണ് അഡ്മിഷന്‍ ലഭിക്കുന്നതെങ്കില്‍ പ്രിന്‍സിപ്പല്‍ അനുവദിക്കുന്ന സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥി അസല്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് ഹാജരാക്കണം. നിലവില്‍ മറ്റേതെങ്കിലും കോളേജില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുള്ളവര്‍ അഡ്മിറ്റ് മെമ്മോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

\"\"

Follow us on

Related News