ന്യൂഡൽഹി: കമ്പനി സെക്രട്ടറീസ് എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റ് (സി.എസ്.ഇ.ഇ.ടി) ഫലം പ്രസിദ്ധീകരിച്ചു. www.icsi.edu എന്ന വെബ്സൈറ്റ് വഴി പരീക്ഷാഫലം അറിയാം. പരീക്ഷയിൽ 78.98 ശതമാനം പേരാണ് വിജയിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ) നവംബർ 21, 22 തീയതികളിലാണ് പരീക്ഷ നടത്തിയത്.
അടുത്ത വർഷത്തെ കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് പരീക്ഷാ ജനുവരി 9ന് നടക്കും. icsi.eduഎന്ന വെബ്സൈറ്റ് വഴി ഡിസംബർ 15 വരെ അപേക്ഷിക്കാം. മൾട്ടിപ്പിൾ ചോയിസ് രീതിയിലുള്ള പരീക്ഷ ഓൺലൈൻ വഴിയാണ് നടത്തുക.