പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ന്യൂനപക്ഷ മതവിഭാഗ വിദ്യാർത്ഥികൾക്ക് ഫീസ് -റീഇംബേഴ്സ്മെന്റ് സ്‌കീമിലേക്ക് അപേക്ഷിക്കാം

Nov 23, 2020 at 5:41 pm

Follow us on

തിരുവനന്തപുരം: സർക്കാർ അംഗീകൃത സ്വകാര്യ ഐറ്റിഐകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗ (ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള) കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീസ്-റീഇംബേഴ്സ്മെന്റ് സ്‌കീമിലേക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. ഒരു വർഷത്തെ കോഴ്സിന് 10,000 രൂപയും രണ്ടു വർഷത്തെ കോഴ്സിന് 20,000 രൂപയുമാണ് സ്‌കോളർഷിപ്പ് തുക. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട്് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. 10 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. രണ്ടാം വർഷ വിദ്യാർത്ഥികൾക്കും പുതുതായി അപേക്ഷ സമർപ്പിക്കാം. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി ഡിസംബർ 20. ഫോൺ: 0471 2302090, 2300524.

\"\"

Follow us on

Related News