പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

എം.ജി സർവകലാശാല പരീക്ഷകൾ, പരീക്ഷാഫലം, സീറ്റ്ഒഴിവ്: രണ്ടാം സപ്ലിമെന്ററി lബിരുദ പ്രവേശനം നവംബര്‍ 25 വരെ

Nov 20, 2020 at 3:15 pm

Follow us on

കോട്ടയം: എംജി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജുകളില്‍ ബിരുദപ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അതത് കോളജുകളിൽ നവംബർ 25ന് വൈകീട്ട് 4.30നകം ഫീസടച്ച് പ്രവേശനം നേടണം. അല്ലാത്തപക്ഷം അലോട്ട്‌മെന്റ് റദ്ദാക്കുന്നതായിരിക്കും.

സീറ്റൊഴിവ്

1 സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സില്‍ 2020-21 അക്കാദമിക വര്‍ഷത്തെ എം.എസ് സി. സൈക്കോളജി കോഴ്സിന് പട്ടിക വര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ രേഖകളുമായി നവംബര്‍ 23ന് രാവിലെ 10ന് പഠനവകുപ്പില്‍ എത്തണം. വിശദവിവരത്തിന് ഫോണ്‍: 0481-2731034.

2 മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സിലെ എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റര്‍ നാഷണല്‍ റിലേഷന്‍സ്, എം.എ. (പൊളിറ്റിക്സ് ആന്റ് ഹ്യൂമന്‍ റൈറ്റ്സ്), എം.എ. പൊളിറ്റിക്സ് (പബ്ലിക് പോളിസി ആന്റ് ഗവേണന്‍സ്) എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ എസ്.ടി. വിഭാഗത്തില്‍ ഓരോ സീറ്റൊഴിവുണ്ട്. സ്പോട് അഡ്മിഷനുള്ള ഇന്റര്‍വ്യൂ നവംബര്‍ 25ന് രാവിലെ 10ന് പഠനവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ നടക്കും. താല്പര്യമുള്ളവര്‍ അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.

പരീക്ഷാകേന്ദ്രം മാറ്റാൻ അപേക്ഷിക്കാം

നവംബര്‍ 24ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി., നവംബര്‍ 25ന് ആരംഭിക്കുന്ന ഒന്‍പതാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പരീക്ഷകേന്ദ്രം മാറ്റുവാനായി
സര്‍വകലാശാല വെബ്സൈറ്റിലെ ഗൂഗിള്‍ ഫോം ലിങ്ക് വഴി നവംബര്‍ 22,വൈകീട്ട് അഞ്ചു മണിക്ക് മുന്‍പായി അപക്ഷിക്കാം.

പരീക്ഷാതീയതി

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. സ്പെഷല്‍ എജ്യൂക്കേഷന്‍ – ലേണിംഗ് ഡിസെബിലിറ്റി/ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (2019 അഡ്മിഷന്‍ റഗുലര്‍/2016, 2017, 2018 അഡ്മിഷല്‍ സപ്ലിമെന്ററി/മേഴ്സി ചാന്‍സ് – ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍) പരീക്ഷകള്‍ ജനുവരി അഞ്ചുമുതല്‍ ആരംഭിക്കും. പിഴയില്ലാതെ ഡിസംബര്‍ ഒന്നുവരെ അപേക്ഷിക്കാം. 525 രൂപ പിഴയോടെ രണ്ടുവരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ മൂന്നുവരെയും അപേക്ഷിക്കാം.

വൈവാവോസി

2020 ഒക്ടോബറില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എച്ച്.ആര്‍.എം. (2018 അഡ്മിഷന്‍ റഗുലര്‍/2018ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിര്‍ണയവും വൈവാവോസിയും നവംബര്‍ 23 മുതല്‍ ഓണ്‍ലൈനായി നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍. വിദ്യാര്‍ഥികള്‍ അതത് കോളേജുമായി ബന്ധപ്പെടണം.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2019 നവംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ഇന്‍ ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (2016 പി.ജി. റഗുലേഷന്‍ പ്രകാരമുള്ള സി.ബി.സി.എസ്. – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബര്‍ 30 വരെ സര്‍വകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോര്‍ട്ടല്‍ എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാഫലം

2019 നവംബറില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ഇന്‍ ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (2016 പി.ജി. റഗുലേഷന്‍ പ്രകാരമുള്ള സി.ബി.സി.എസ്. – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബര്‍ 30 വരെ സര്‍വകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

\"\"
\"\"

Follow us on

Related News