കോഴിക്കോട്: ഗവ. ലോ കോളജിൽ എൽ.എൽ.ബി (ത്രിവത്സര, പഞ്ചവത്സര )കോഴ്‌സുകളിലെ സീറ്റുകളിലേക്ക് 25ന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. സാമ്പത്തികമായി പിന്നാക്ക വിഭാഗത്തിൽ (EWS) ഉള്ളവർക്കായി ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്കാണ് അഡ്മിഷൻ. പ്രോസ്‌പെക്ടസ് അനുസരിച്ചുളള എല്ലാ രേഖകളും സർട്ടിഫിക്കറ്റുകളും പ്രവേശനസമയത്ത് ഹാജരാക്കണം. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയിട്ടുളള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും ഇതു വരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തതുമായ വിദ്യാർത്ഥികൾ മാത്രമേ സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാൻ അനുവാദമുള്ളൂ. ഫോൺ: 0495 2730680.
