ന്യൂഡല്‍ഹി :സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 21 നും 30 വയസിനും ഇടയിലുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷിക്കാനായി bank.sbicareers, www.sbi.co.in/careers എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 4. 750 രൂപയാണ് അപേക്ഷ ഫീസ്. 2000 ഒഴിവുകൾ ആണ് ഉള്ളത്.
ഡിസംബര്‍ 31, 2021 ജനുവരി രണ്ട്, നാല്, അഞ്ച് തീയതികളിലായാണ് പ്രിലിമിനറി പരീക്ഷ നടക്കുക. ഒരു മണിക്കൂര്‍ സമയം, ആകെ 100 മാര്‍ക്കും .
മെയിന്‍ പരീക്ഷ 2021 ജനുവരി 29-നാണ് നടക്കുക. മെയിന്‍ പരീക്ഷയില്‍ 200 മാര്‍ക്കിന്റെ ഒബ്ജക്ടീവ് ടെസ്റ്റും 50 മാര്‍ക്കിന്റെ ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റുമാണുണ്ടാകുക. ഒബ്ജക്ടീവ് ടെസ്റ്റിന് മൂന്ന് മണിക്കൂറാണ് സമയം. ഈ ടെസ്റ്റ് കഴിഞ്ഞയുടന്‍തന്നെ ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റ് ഓൺലൈനിൽ തന്നെയെഴുതണം. 30 മിനിറ്റാണ് സമയം. ഇംഗ്ലീഷ് ഭാഷയില്‍ ലെറ്റര്‍ റൈറ്റിങ്ങും എസ്സേയുമാണ് ചോദ്യമായുണ്ടാകുക. ഇതില്‍ തിരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഭിമുഖവും ഗ്രൂപ്പ് ഡിസ്‌കഷനും ഉണ്ടാകും. ഫലം 2021 മാര്‍ച്ച് അവസാനവാരം പ്രസിദ്ധീകരിക്കും