പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ബയോസയൻസസിലെ 2020-21 വർഷത്തെ എം.എസ് സി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന പട്ടികക്കായി സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.
തത്സമയ അഡ്മിഷൻ
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം നവംബർ 19, 20 തീയതികളിൽ രാവിലെ 10 മുതൽ.
ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്) പൊതുപ്രവേശന പരീക്ഷ 21ന്
മഹാത്മാഗാന്ധി സർവകലാശാല നടത്തുന്ന പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. കോഴ്‌സിനുള്ള പൊതുപ്രവേശന പരീക്ഷ നവംബർ 21 ന് രാവിലെ 11 മുതൽ 12.30 വരെ. ഹാൾടിക്കറ്റുകൾ അപേക്ഷകരുടെ ഇമെയിലിൽ ലഭ്യമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവർക്ക് കോട്ടയം സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽതോട്ടിൽ പരീക്ഷയെഴുതാം. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലുള്ളവർക്ക് എറണാകുളം എസ്.ആർ.വി. ഹൈസ്കൂളിലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവർക്ക് കോഴിക്കോട് ഗവൺമെന്റ് ലോ കോളജിലും പരീക്ഷയെഴുതാം.
പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ നവംബർ 19, 20 തീയതികളിൽ നടത്താനിരുന്ന ബി.കോം. ഓഫ് കാമ്പസ് പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാ ഫലങ്ങൾ
ഒമ്പതാം സെമസ്റ്റർ ഡ്യുവൽ ഡിഗ്രി മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്
2019 ഒക്ടോബറിൽ നടന്ന ഒമ്പതാം സെമസ്റ്റർ ഡ്യുവൽ ഡിഗ്രി മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (2015 അഡ്മിഷൻ റഗുലർ, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി സി.എസ്.എസ്. റീഅപ്പിയറൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.