പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

ഇന്റർനെറ്റിന്റെ കാലഘട്ടത്തിൽ ഓൺലൈൻ വിദ്യഭ്യാസം കുട്ടികൾക്ക് സമ്മാനിച്ചത് മികച്ച അവസരം- മുഖ്യമന്ത്രി

Nov 13, 2020 at 7:04 pm

Follow us on

തിരുവനന്തപുരം: ഇന്റർനെറ്റിന്റെ കാലഘട്ടത്തിൽ ഓൺലൈൻ വിദ്യഭ്യാസം കുട്ടികൾക്ക് സമ്മാനിച്ചത് മികച്ച അവസരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറിയ ക്ലാസുകൾ തൊട്ടു തന്നെ ഓൺലൈൻ വിദ്യഭ്യാസം നേടാനായ സാഹചര്യം ഭാവിയിൽ കുട്ടികൾക്ക് മികച്ച പഠന വൈഭവം തെളിയിക്കാനും, നൂതന ആശയങ്ങൾ വളർത്തിയെടുക്കാനും ഉപകരിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടികൾ ഓൺലൈനായി ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു..
കോവിഡ്-19 ഏറ്റവുമധികം ബാധിച്ചത് കുട്ടികളെയാണ്. അവരുടെ സ്‌കൂൾ യാത്രകൾ, സ്‌കൂളിലെ പഠനസമയങ്ങൾ പുതിയ അനുഭവങ്ങൾ പകരുന്നതായിരുന്നു. കുറച്ചു മാസങ്ങളായി കുട്ടികൾക്ക് അത് സാധിക്കുന്നില്ലെങ്കിലും പഠനം മുടങ്ങാതിരിക്കാനുള്ള ശ്രദ്ധയും ജാഗ്രതയും പുലർത്തി ഓൺലൈൻ വിദ്യഭ്യാസം നല്ല നിലക്ക് സംഘടിപ്പിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്നും, കോവിഡ് മഹാമാരി നല്ല തോതിൽ നിയന്ത്രിക്കപ്പെട്ടാൽ മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂൾ തുറക്കുമെന്നും കുട്ടികൾ ആഗ്രഹിക്കുന്ന രീതിയിൽ പഠനം നടത്താൻ നമുക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു. കേരളത്തിൽ നല്ല നിലയ്ക്ക് മഹാമാരിയെ നിയന്ത്രിക്കാനായെങ്കിലും പലവിധ കാരണങ്ങളാൽ കോവിഡ് വ്യാപിക്കുന്ന സ്ഥിതി നിലവിലുണ്ട്. അതു കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും, ഏതുകാര്യവും തെറ്റായി ഉപയോഗിച്ചാൽ അതിന്റെ ദൂഷ്യം വലുതായത് കൊണ്ട് തന്നെ ഇൻറർനെറ്റിന്റെ ദുരുപയോഗകാര്യത്തിൽ കുട്ടികളും മാതാപിതാക്കളും ജാഗ്രത പുലർത്തണമെന്നും, വ്യക്തിക്കും സമൂഹത്തിനും ദൂഷ്യങ്ങളുണ്ടാക്കുന്ന കാര്യങ്ങളിലേക്കൊന്നും കടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നുമുള്ള അഭിപ്രായം പ്രകടിപ്പിച്ചു.

\"\"

തുറന്ന സ്ഥലങ്ങളിലോ മുറികളിലോ വെച്ച് ഇൻറർനെറ്റ് ഉപയോഗിക്കാൻ വിദ്യാർഥികൾക്കാകണം. അത്തരമൊരു ശീലം വളർത്തിയെടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഇൻർനെറ്റ് വഴി പല രീതിയിലുള്ള അപകടങ്ങളിൽ നമ്മുടെ കുഞ്ഞുങ്ങൾ പെടുന്നതിന്റെ വാർത്തകൾ പല ഘട്ടങ്ങളിലും നാം കേൾക്കാറുണ്ട്. അതൊഴിവാക്കാൻ ഇത്തരം ശീലങ്ങൾ നമ്മെ സഹായിക്കും.
കുട്ടികളുടെ സംരക്ഷണത്തിന് അതീവ പ്രാധാന്യമാണ് നമ്മുടെ സമൂഹം നൽകുന്നത്. മറ്റേതൊരു സംസ്ഥാനത്തേക്കാളും മുന്നിൽനിൽക്കുന്ന പുരോഗമന സ്വഭാവം ആർജിക്കാൻ നമ്മുടെ സമൂഹത്തിനായിട്ടുണ്ട്. രാജ്യത്തിന്റെ ചിത്രമെടുത്താൽ ഒട്ടേറെ ദുരിതമനുഭവിക്കുന്ന കുട്ടികളെ കാണാനാകും. കുഞ്ഞുനാളിൽ അനുഭവിക്കേണ്ട സ്‌നേഹം, വാത്സല്യം, സംരക്ഷണം തുടങ്ങിയവ നഷ്ടപ്പെട്ടുപോയ കുട്ടികൾ നമ്മുടെ രാജ്യത്ത് കൂടുതലാണ്. വിദ്യാഭ്യാസത്തിന് കഴിയാതെ പല അതിക്രമങ്ങൾക്കിരയാകുന്നവരും വലിയതോതിലുണ്ട്. ഈ ദുരവസ്ഥ പൊതുവിൽ കേരളത്തിലില്ല. ഒറ്റപ്പെട്ട തോതിൽ സംഭവങ്ങളുണ്ടായാൽ അതിനെതിരെ നമ്മുടെ സമൂഹം പ്രതികരിക്കും. ഓരോ കുട്ടിക്കും തന്റെ ബാല്യം ശരിയായി ഉപയോഗിച്ചു വളർന്നുവരാനാകുന്ന സാഹചര്യം സൃഷ്ടിക്കാനാണ് കേരളത്തിൽ ആകാവുന്നതെല്ലാം ചെയ്യുന്നത്. നമ്മുടെ സമൂഹത്തിലും മയക്കുമരുന്ന് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുണ്ട്. സമൂഹത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെടുത്താൻ മയക്കുമരുന്നിനാകും അതിനെ ഇല്ലാതാക്കാൻ വിവിധ വകുപ്പുകൾ പ്രയത്‌നിക്കുന്നുണ്ട് അതോടൊപ്പം സ്‌കൂളുകളിലെ അധ്യാപകർ, അധ്യാപക-രക്ഷാകർതൃസമിതി, കുട്ടികൾ, സ്റ്റഡൻറ് പോലീസ്, എൻ.എസ്.എസ് തുടങ്ങി വിവിധതലങ്ങളിലെ ഇടപെടൽ ഉണ്ടാകണംമെന്നും, കുട്ടികളെ മയക്കുമരുന്നു വാഹകരാക്കാനുള്ള നീക്കം റാക്കറ്റുകളുടെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്; അത് കൊണ്ട് തന്നെ സ്‌കൂളും പരിസരവും പൂർണമായും ഇതിൽനിന്ന് മോചനം നേടാൻ സാഹചര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സമൂഹം പുരോഗമന സ്വഭാവമുള്ളതാണെങ്കിലും കുട്ടികൾ അവിചാരിതമായ പ്രശ്‌നങ്ങളിൽപ്പെട്ട് വലിയ മാനസിക തകർച്ചനേരിടുന്ന അവസ്ഥകളുണ്ടാവാറുള്ളത് ഗൗരവമായി കാണേണ്ടതും ഇക്കാര്യത്തിൽ വീടിന്റെ അന്തരീക്ഷവും രക്ഷിതാക്കളുടെ ശ്രദ്ധയും സ്‌കൂളിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധയും അത്യാവശ്യമാണ്. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യത്തോടെയും കുട്ടികൾക്ക് വളരാനാകുന്നതിന് മെൻറർ ടീച്ചറും കൗൺസലിങ് സംവിധാനവും സഹായകമാണെന്നും മുഖ്യമന്തി പറഞ്ഞു.

\"\"

Follow us on

Related News