തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ് പ്രവേശനത്തിനായുള്ള ജെഇഇ മെയിൻ ഒന്നാം സെഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് http://jeemain.nta.nic.in വെബ്സൈറ്റ് വഴി പരീക്ഷഫലം പരിശോധിക്കാം. 2026 ജനുവരിയിൽ നടന്ന പരീക്ഷയിൽ13 ലക്ഷത്തിൽപരം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. അതേസമയം ബി.ആർക്ക്/ബി.പ്ലാനിംഗ് (പേപ്പർ 2A & 2B): ജനുവരി 29ന് നടന്ന ഈ പരീക്ഷകളുടെ ഫലം നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. വെബ്സൈറ്റ് വഴി ഫലം പരിശോധിച്ച ശേഷം നിങ്ങളുടെ സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കണം. രണ്ടാം സെഷൻ പരീക്ഷ ഏപ്രിൽ 2 മുതൽ 9 വരെയാണ് നടക്കുക. ആദ്യ സെഷനിൽ സ്കോർ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ പരീക്ഷ ഉപയോഗപ്പെടുത്താം. രണ്ടാം സെഷൻ പരീക്ഷയുടെ രജിസ്ട്രേഷൻ ഇപ്പോൾ പുരോഗമിക്കുകയാണ്.
- JEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
- ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ
- പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു
- ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും
- നാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാം










