പ്രധാന വാർത്തകൾ
നാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ

നാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാം

Feb 13, 2026 at 3:42 am

Follow us on

തിരുവനന്തപുരം:നാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻസിഇടി) വഴിയാണ് പ്രവേശനം. ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാ (ഐടിഇപി)മിന് കേരളത്തിൽ ഈ വർഷം ആകെ 850 സീറ്റുകൾ ഉണ്ട്. വിവിധ ഐഐടികൾ, എൻഐടികൾ, കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ, സർക്കാർ കോളേജുകൾ എന്നിവിടങ്ങളിലുൾപ്പെടെ രാജ്യത്ത് ആകെ പതിനേഴായിരത്തോളം സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുക. നാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് കോഴ്സിലൂടെ എജ്യുക്കേഷനോടൊപ്പം സയൻസ്, ആർട്സ്, കൊമേഴ്സ് സ്ട്രീമുകളിലൊന്നിലുമായി ഇരട്ട ബിരുദം കരസ്ഥമാക്കാം. 2025 ഏപ്രിൽ 17നാണ് കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷ നടക്കുക.

മലയാളം അടക്കമുള്ള 13 ഭാഷകളിൽ പരീക്ഷ എഴുതാം. കേരളത്തിൽ 8 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി മാർച്ച് 10 ആണ്. വിദ്യാർത്ഥികൾക്ക് https://exams.nta.nic.in/ncet/ വഴി അപേക്ഷ നൽകാം. ജനറൽ വിഭാഗത്തിന് 1200 രൂപയാണ് അപേക്ഷ ഫീസ്. ഒബിസി, ഇഡബ്ല്യുഎസ് വിഭാഗ ങ്ങൾക്ക് 1000 രൂപയും പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗങ്ങൾക്ക് 650 രൂപയുമാണ്.
കേരളത്തിൽ നാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനത്തിന് അവസരമുള്ള സ്ഥാപനങ്ങളും കോഴ്സുകളും ആകെ സീറ്റുകളും താഴെ;

🌐കാസർകോട് കേന്ദ്ര സർവ കലാശാല

ബി.എസ്.സി ബിഎഡ്, ബിഎ ബിഎഡ്, ബികോം ബിഎഡ് (എല്ലാം സെക്കൻഡറി) – 150 സീറ്റ്
🌐 കോഴിക്കോട് എൻഐടി
ബിഎസ്‌സി ബിഎഡ് (സെക്കൻഡറി, പ്രിപ്പറേറ്ററി, ഫൗണ്ടേഷനൽ) – 150 സീറ്റ്
🌐കേന്ദ്ര സംസ്കൃത സർവക ലാശാല ഗുരുവായൂർ ബിഎ ബിഎഡ് (സെക്കൻഡറി) – 100 സീറ്റ്
🌐കാലടി സംസ്കൃത സർവകലാശാല ബിഎ ബിഎഡ് (സെ ക്കൻഡറി) – 50 സീറ്റ്
🌐മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജ്, വളാഞ്ചേരി(മലപ്പുറം) ബികോം (സെക്കൻഡറി), ബിഎ (പ്രിപ്പറേറ്ററി), ബി.എസ്‌.സി (മിഡിൽ) ബിഎഡ് പ്രോ ഗ്രാമുകൾ – 150 സീറ്റ്
🌐സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ഡീസ്, വാഴയൂർ, (മലപ്പുറം)
ബി.എസ്.സി ബിഎഡ്, ബിഎ ബിഎഡ് (സെക്കൻഡറി) – 100 സീറ്റ്
🌐അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നിലമ്പൂർ ബി.എസ്.സി. ബിഎഡ്, ബിഎ ബിഎഡ്, ബികോം ബി എഡ് (സെക്കൻഡറി, മിഡിൽ) 150 സീറ്റ്.

Follow us on

Related News