പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

NEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ

Feb 8, 2026 at 8:37 pm

Follow us on

തിരുവനന്തപുരം:ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി മേയ് 3ന് നടക്കും. പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്
മാർച്ച് 8 വരെ ഓൺ ലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷയിലെ ചില ഭാഗങ്ങളിൽ മാത്രം പിന്നീടു തിരുത്തൽ വരുത്താനുള്ള അവ സരം മാർച്ച് 10 മുതൽ 12 വരെ അനുവദിക്കും. പേന, പേപ്പർ മോഡിൽ ഒറ്റ ഷിഫ്റ്റായാണ് പരീക്ഷ. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷ എഴുതാം. ഈ ഭാഷകളിൽ ചോദ്യ പേപ്പറുകളും ഉണ്ടാകും. കേരളത്തിലും ലക്ഷദ്വീപിലും മാത്രമാണ് മലയാളം ചോദ്യ പേപ്പറുകൾ അനുവദിക്കുക.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, ഇംഗ്ലിഷ് എന്നിവ പഠിച്ച് പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്കും ഈ വർഷം പന്ത്രണ്ടാം ക്ലാ സ് പരീക്ഷ എഴുതുന്നവർക്കും രജിസ്റ്റർ ചെയ്യാം. 2009 ഡിസംബർ 31ന് ശേഷം ജനിച്ചവർക്കാണ് അപേക്ഷിക്കാൻ കഴിയുക. NEET-UG ക്ക്‌ ഉയർന്ന പ്രായപരിധി ഇല്ല. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ https://neet.nta.nic.in. വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. മുൻ വർഷത്തേതു പോലെ ഓഫ് ലൈനായാണ് ഈ വർഷവും പരീക്ഷ നടത്തുക.

Follow us on

Related News