പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾ

Feb 7, 2026 at 11:34 pm

Follow us on

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KELTRON) ൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 12 ഒഴിവുകൾ ഉണ്ട്. എഞ്ചിനീയർ തസ്തികയിൽ പ്രതിമാസം 21,000 രൂപമുതൽ 27,500 രൂപവരെ വരെയാണ് ശമ്പളം. ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ പ്രതിമാസം 20,000 രൂപമുതൽ 21,000 രൂപവരെയാണ്  ശമ്പളം.

എഞ്ചിനീയർ നിയമനത്തിന്, കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയിൽ 60% മാർക്കോടെ ബി ടെക് / ബിഇ അല്ലെങ്കിൽ തത്തുല്യ യോ​ഗ്യത വേണം. സോഫ്റ്റ്വെയർ ഡെവലപ്മെന്റ് അല്ലെങ്കിൽ വെബ്സൈറ്റ് ഡെവലപ്മെന്റ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് അല്ലെങ്കിൽ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം അനിവാര്യം. 

ടെക്‌നിക്കൽ അസിസ്റ്റന്റ്നിയമനത്തിന്
60% മാർക്കോടെ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി / കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസിൽ 3 വർഷത്തെ മുഴുവൻ സമയ ഡിപ്ലോമ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് അല്ലെങ്കിൽ വെബ്സൈറ്റ് ഡെവലപ്മെന്റ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് അല്ലെങ്കിൽ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉള്ളവരായിരിക്കണം. 36 വയസാണ് ഉയർന്ന പ്രായപരിധി. അപേക്ഷ നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 19 ആണ്.  https://swg.keltron.org/Resume/index.php വഴി അപേക്ഷ നൽകാം. വിഞ്ജാപനം https://swg.keltron.org/Resume/advt_kel_Details.php?aplnid=24

Follow us on

Related News