തിരുവനന്തപുരം: 2026ലെ സിവിൽ സർവീസസ് പരീക്ഷയ്ക്ക് ഫെബ്രുവരി 24 വൈകുന്നേരം 6 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം, രേഖാപരിശോധന, മെഡിക്കൽ പരിശോധന എന്നീ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. യൂണിയൻ പബ്ലിക് സർവീസ് കമീഷൻ വിജ്ഞാപന പ്രകാരം ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ആകെ 933 ഒഴിവുകളിലേക്കാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രായപരിധി 21 വയസ്സ് മുതൽ 32 വയസ്സ് വരെ. അർഹരായവർക്ക്നി യമപരമായ പ്രായപരിധി ഇളവുകൾ ഉണ്ട്.
പ്രിലിമിനറി പരീക്ഷ 2026 മെയ് 24നാണ്. മെയിൻ പരീക്ഷ 2026 ഓഗസ്റ്റ് 21മുതൽ നടക്കും. പൊതുവിഭാഗം, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് (EWS) വിഭാഗങ്ങളിലുള്ളവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) വിഭാഗക്കാർ, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാ ഫീസ് നൽകേണ്ടതില്ല. http://upsconline.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
- എസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചു
- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം
- സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെ
- ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ
- റിവർ മാനേജ്മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെ










