പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെ

Feb 4, 2026 at 7:18 am

Follow us on

തിരുവനന്തപുരം: 2026ലെ സിവിൽ സർവീസസ് പരീക്ഷയ്ക്ക് ഫെബ്രുവരി 24 വൈകുന്നേരം 6 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം, രേഖാപരിശോധന, മെഡിക്കൽ പരിശോധന എന്നീ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. യൂണിയൻ പബ്ലിക് സർവീസ് കമീഷൻ വിജ്ഞാപന പ്രകാരം ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ആകെ 933 ഒഴിവുകളിലേക്കാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രായപരിധി 21 വയസ്സ് മുതൽ 32 വയസ്സ് വരെ. അർഹരായവർക്ക്നി യമപരമായ പ്രായപരിധി ഇളവുകൾ ഉണ്ട്. 

പ്രിലിമിനറി പരീക്ഷ 2026 മെയ് 24നാണ്. മെയിൻ പരീക്ഷ 2026 ഓഗസ്റ്റ് 21മുതൽ നടക്കും. പൊതുവിഭാഗം, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് (EWS) വിഭാഗങ്ങളിലുള്ളവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) വിഭാഗക്കാർ, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാ ഫീസ് നൽകേണ്ടതില്ല. http://upsconline.nic.in എന്ന  വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

Follow us on

Related News