തിരുവനന്തപുരം:2026-27 അധ്യയന വർഷത്തെ ഫാർമസി, ആർക്കിടെക്‌ചർ, കേരള എഞ്ചിനീയറിങ്, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. ഫെബ്രുവരി 6വരെ അപേക്ഷ നൽകാം. 6ന് വൈകിട്ട് 5വരെയാണ് സമയം ഉള്ളത്. KEAM-2026 വഴി എൻജിനീയറിങ്, ആർക്കിടെക്‌ചർ, ഫാർമസി, മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഇതിനകം സമർപ്പിച്ച അപേക്ഷയിൽ, പുതിയ കോഴ്സുകൾ കൂടി ചേർക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭ്യമാക്കുന്നതാണ്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ http://cee.kerala.gov.in സന്ദർശിക്കുക. ഇതുമായി ബന്ധപ്പെട്ട് 5.01.2026-ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ നിയമനത്തിൽ നായർ സർവീസ് സൊസൈറ്റിക്ക് നൽകിയിട്ടുള്ള...









