പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

സിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

Dec 8, 2025 at 8:48 am

Follow us on

തിരുവനന്തപുരം: സിവില്‍ സര്‍വീസസ് (മെയിന്‍) 2025 പരീക്ഷയുടെ  അഭിമുഖത്തിനായുള്ള ഇ-സമ്മൺ ലെറ്റര്‍ പ്രസിദ്ധീകരിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC)  വെബ്‌സൈറ്റ് (http://upsconline.gov.in) വഴി ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം. ഡിസംബര്‍ 19 വരെയാണ് അഭിമുഖം. രാവിലെ 9 മണിക്കും ഉച്ചയ്ക്ക് 1 മണിക്കു രണ്ട് സെഷനായിട്ടാണ് അഭിമുഖം നടത്തുക. 649 ഉദ്യോഗാര്‍ഥികളാണ് ഈ വര്‍ഷം അഭിമുഖത്തിൽ പങ്കെടുക്കുക. അഭിമുഖത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികളുടെ യാത്രയ്ക്ക് ചെലവായ തുക പിന്നീട് അനുവദിക്കും. സെക്കന്‍ഡ്/സ്ലീപ്പര്‍ ക്ലാസ് ട്രെയിന്‍ ടിക്കറ്റിന്റെ (മെയില്‍ എക്‌സ്പ്രസ്) ചെലവ് മാത്രമായിരിക്കും ഇതില്‍ ഉള്‍പ്പെടുക. 

നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധി

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നാളെ (ഡിസംബർ 9) 7 ജില്ലകളിൽ പൊതുഅവധി. പൊതുഅവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് അനുസരിച്ചുള്ള അവധിയാണ് നാളെ. ഡിസംബർ 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ അടക്കമുള്ളവയ്ക്ക് അവധി നൽകിയിട്ടുള്ളത്. നാളെ ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഡിസംബർ 11ന് തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഡിസംബർ 11ന് പൊതുഅവധിയാണ്. ഇതിന് പുറമെ
പോളിങ് സ്റ്റേഷനുകളായും, സ്വീകരണ വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾളുൾപ്പടെയുള്ളവയ്ക്ക് വോട്ടെടുപ്പ് ദിവസവും അതിന്റെ തലേന്നും അവധിയായിരിക്കും. ഈ സ്ഥാപനങ്ങൾക്ക് അവധി അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾളുൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിവസവും ആവശ്യാനുസരണം അവധി അനുവദിക്കുന്നതിന് നിർദേശം ഉണ്ട്.

Follow us on

Related News