തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക്, സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലെ സീറ്റുകളിലേക്കും ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും ഡിസംബർ 15ന് നടക്കും. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ പുതിയതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ എന്നിവ http://lbscentre.kerala.gov.in വെബ്സൈറ്റ് വഴി ഡിസംബർ 8 മുതൽ 11നകം സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം ലഭിച്ചവർ നിർബന്ധമായും നിരാക്ഷേപപത്രം[NOC] ഓൺലൈനായി അതത് കോളേജുകളിൽ നിന്നും ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364
ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്:
റാങ്ക്, കാറ്റഗറി ലിസ്റ്റുകൾ
തിരുവനന്തപുരം:2025-ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റിലേയ്ക്ക് പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി പുതുക്കിയ അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: 0471-2525300.










