തിരുവനന്തപുരം:കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന 6മാസം ദൈർഘ്യമുള്ള ബീ-കീപ്പിങ് ട്രെയിനിങ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 20ആണ്. എസ്.എസ്.എൽ.സി / തത്തുല്യ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് (20/11/2025 പ്രകാരം) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് 30,000 രൂപ. ഇതിനു പുറമേ ഫീൽഡ് ട്രെയിനിംഗിനു ചെലവാകുന്ന അധിക തുക അപേക്ഷകർ വഹിക്കണം. അപേക്ഷാ ഫീസായി 50 രൂപ ഓൺലൈനായി അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9747321760, http://khadi.kerala.gov.in
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്
തിരുവനന്തപുരം:2025ലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനത്തിനുള്ള
മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, കോ-ഓപ്പറേഷൻ & ബാങ്കിങ് / ക്ലൈമറ്റ് ചെയ്ഞ്ച് & എൻവിയൺമെന്റൽ സയൻസ് / ബി.ടെക് ബയോ ടെക്നോളജി (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റാണ് പ്രസിദ്ധീകരിച്ചത്. അലോട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in വെബ്സൈറ്റിൽ പരിശോധിക്കാം. ലിസ്റ്റ് സംബന്ധിച്ച പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in ഇമെയിൽ മുഖാന്തിരം ഡിസംബർ 7 ഉച്ചയ്ക്ക് 1നകം അറിയിക്കണം. വിശദവിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പർ: 04712525300.








.jpg)


