തിരുവനന്തപുരം:നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ സ്കൂൾ ഓഫ് ലോയിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനത്തിന് അവസരം. പഞ്ചവത്സര ബി.എസ്‍സി എൽഎൽ.ബി (ഓണേഴ്സ്)- ഡാറ്റാ സയൻസ് ആൻഡ് ലോ- (ഗാന്ധിനഗർ ക്യാമ്പസ്), പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി (ഓണേഴ്സ്)- (ഡൽഹി ക്യാമ്പസ്), എൽഎൽ.എം (സൈബർ ലോ ആൻഡ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ)- (ഗാന്ധിനഗർ & ഭുവനേശ്വർ ക്യാമ്പസ്), എൽഎൽ.എം (ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റിസ്)- (ഗാന്ധിനഗർ ആൻഡ് ഡൽഹി ക്യാമ്പസ്) എന്നിവയാണ് കോഴ്സുകൾ. 2026-27 അധ്യയന വർഷം ആരംഭിക്കുന്ന കോഴ്സുകളിലെ പ്രവേശനത്തിന് ഡിസംബർ 7ന് നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ (ക്ലാറ്റ് 2026) യോഗ്യത നേടണം. കോഴ്സുകളുടെ വിദശാംശങ്ങൾ, പ്രവേശനരീതി തുടങ്ങിയവ http://nfsu.ac.in വഴി പരിശോധിക്കാം.
പിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രം
തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ ആയുർവേദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന്റെ ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ഇപ്പോൾ പരിശോധിക്കാം. ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനം നേടാനുള്ള അവസാന തീയതി ഡിസംബർ 6 വൈകിട്ട് 3 മണിവരെ. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റ് സന്ദർശിക്കാം. കേരളത്തിലെ സർക്കാർ/ എയ്ഡഡ് ആയുർവേദ കോളജുകളിലേയും സ്വാശ്രയ ആയുർവേദ കോളേജുകളിലെയും സർക്കാർ സീറ്റുകളിലേയ്ക്കുള്ള പ്രവേശനമാണ് നടക്കുന്നത്.








.jpg)


