തിരുവനന്തപുരം: ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (JEE) മെയിന്‍ 2026 പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക് ഇന്നുമുതൽ അവസരം. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ http://jeemain.nta.nic.in വഴി അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. പേര്, മാതാപിതാക്കളുടെ പേര്, 10, 12 ക്ലാസുകളിലെ വിദ്യാഭ്യാസ വിവരങ്ങള്‍, യോഗ്യതാ സംസ്ഥാന കോഡ്, ജനനത്തീയതി (DOB), ലിംഗം, വിഭാഗം (ഭിന്നശേഷി അല്ലെങ്കില്‍ ഉപവിഭാഗം ഉള്‍പ്പെടെ) ഒപ്പ്, തിരഞ്ഞെടുത്ത പേപ്പര്‍, പരീക്ഷാകേന്ദ്രം എന്നിവയില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ മാറ്റം വരുത്താം. എന്നാൽ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി, സ്ഥിരമായ വിലാസം അല്ലെങ്കില്‍ നിലവിലെ വിലാസം അടിയന്തര കോണ്ടാക്ട് വിവരങ്ങള്‍, ഫോട്ടോ എന്നിവയിൽ മാറ്റം അനുവദിക്കില്ല. വിദ്യാർത്ഥികൾക്ക് രണ്ട് ദിവസത്തേക്കാണ് ഇതിനുള്ള അവസരം ലഭിക്കുക.
- വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ
- ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾ
- സ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരം
- ഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങി
- പരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർ









