തിരുവനന്തപുരം: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (JEE) മെയിന്‍ 2026 പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക് ഇന്നുമുതൽ അവസരം. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://jeemain.nta.nic.in വഴി അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. പേര്, മാതാപിതാക്കളുടെ പേര്, 10, 12 ക്ലാസുകളിലെ വിദ്യാഭ്യാസ വിവരങ്ങള്‍, യോഗ്യതാ സംസ്ഥാന കോഡ്, ജനനത്തീയതി (DOB), ലിംഗം, വിഭാഗം (ഭിന്നശേഷി അല്ലെങ്കില്‍ ഉപവിഭാഗം ഉള്‍പ്പെടെ) ഒപ്പ്, തിരഞ്ഞെടുത്ത പേപ്പര്‍, പരീക്ഷാകേന്ദ്രം എന്നിവയില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ മാറ്റം വരുത്താം. എന്നാൽ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി, സ്ഥിരമായ വിലാസം അല്ലെങ്കില്‍ നിലവിലെ വിലാസം അടിയന്തര കോണ്‍ടാക്ട് വിവരങ്ങള്‍, ഫോട്ടോ എന്നിവയിൽ മാറ്റം അനുവദിക്കില്ല. വിദ്യാർത്ഥികൾക്ക് രണ്ട് ദിവസത്തേക്കാണ് ഇതിനുള്ള അവസരം ലഭിക്കുക.
- JEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക് ഇന്നുമുതൽ അവസരം
- സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്
- കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെ
- കേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം
- സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽ







.jpg)


