പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

CMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ 

Oct 25, 2025 at 6:06 am

Follow us on

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ മാനേജ്മെന്റ് മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിനായുള്ള ദേശീയതല മാനേജ്മെന്റ് അഭിരുചി പരീക്ഷയായ കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിന് (C-MAT) ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസി  നടത്തുന്ന സിമാറ്റ് പരീക്ഷയ്ക്ക് നവംബർ 17 വരെ അപേക്ഷിക്കാം.  ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷ നൽകാം. അന്തിമ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷ നൽകാം. അപേക്ഷകർക്ക് പ്രായപരിധിയില്ല. http://cmat.nta.nic.in വഴി അപേക്ഷ നൽകാം. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 17 ആണ്. ജനറൽ വിഭാഗം ആൺകുട്ടികൾക്ക് 2500 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ, ജനറൽ ഇഡബ്ല്യുഎസ്‌, ഒബിസി(എൻസിഎൽ), എസ്‌‌സി/എസ്‌ടി/പിഡബ്ല്യുഡി/ട്രാൻസ്ജൻഡർ എന്നീ വിഭാഗക്കാർക്ക് 1250 രൂപ മതി.

ഫീസ് ഓൺലൈനായി 18ന് രാത്രി 11.50 വരെ അടയ്ക്കാം. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് സി മാറ്റ്.തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആൻഡ് ഡേറ്റാ ഇൻറർപ്രറ്റേഷൻ, ലോജിക്കൽ റീസണിങ്, ലാംഗ്വേജ് കോംപ്രിഹൻഷൻ, ജനറൽ അവയർനസ്, ഇനവേഷൻ ആൻഡ് ഓൺട്രപ്രനേർഷിപ്പ് എന്നീ വിഷയങ്ങളിൽനിന്നും 20 വീതം ഒബ്ജക്ടീവ് ടൈപ്പ് – മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടമാകും.

Follow us on

Related News