പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സാധിക്കുക അധ്യാപകർക്ക്: മന്ത്രി പി.പ്രസാദ്

Oct 24, 2025 at 4:10 pm

Follow us on

തിരുവനന്തപുരം:സമൂഹത്തിന് അനുദിനം കൈമോശം വരുന്ന ധാർമികമൂല്യങ്ങൾ തിരികെകൊണ്ടുവരാൻ കൂടുതൽ കഴിയുന്നത് അദ്ധ്യാപകർക്കാണെന്ന് കൃഷി മന്ത്രി പി.പ്രസാദ്. അധ്യാപകർ പൊതുസമൂഹത്തിനും വിദ്യാർഥികൾക്കും ആത്മവിശ്വാസം പകരണമെന്ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്, വിദ്യാഭ്യാസ ഓൺലൈൻ ചാനലായ ‘പള്ളിക്കൂടം ടിവി’യുടെ സഹകരണത്തോടെ സംസ്ഥാനത്തെ മികച്ച അധ്യാപകർക്ക് നൽകി വരുന്ന രണ്ടാമത് ‘ഗുരുജ്യോതി’ പുരസ്കാരത്തിന്റെ സമർപ്പണം തിരുവനന്തപുരം ജോയിൻ്റ് കൗൺസിൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു, അദ്ദേഹം. എൽ പി യു പി എച്ച് എസ് എച്ച് എസ് എസ് വിഎച്ച്എസ്എസ് വിഭാഗങ്ങളിൽ 27 അധ്യാപകർക്കാണ് പുരസ്കാരം നൽകി ആദരിച്ചത്. കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന സ്കൂളിനുള്ള അക്ഷരജ്യോതി പുരസ്കാരം (10001 രൂപയും പ്രശസ്തി പത്രവും ) മലപ്പുറം ഇടരിക്കോട് പി കെ എം എം എച്ച് എസ് എസ് അധികൃതർ ഏറ്റുവാങ്ങി. സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന ശിശുക്ഷേമ സമിതിക്കുള്ള പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.

ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രസ്റ്റ് ഡയറക്ടർ ഡോ. ജിതേഷ്‌ജി അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി ചെയർമാനും സുഗതവനം ട്രസ്റ്റ്‌ ന്റെയും പള്ളിക്കൂടം ടിവിയുടെയും ബ്രാൻഡ് അംബാസിഡർ കൂടിയായ പ്രേംകുമാർ
ട്രസ്റ്റ് രക്ഷാധികാരി കെ. വി. രാമാനുജൻ തമ്പി, സഹകാരികളായ ഡോ. അരുൺ ജി. കുറുപ്പ്, ശൂരനാട് രാധാകൃഷ്ണൻ പള്ളിക്കുടം ടിവി പ്രോഗ്രാം ഓഫീസർ കെ പി എ സി ലീലകൃഷ്ണൻ മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. കെ ഹരിദാസ്, കവി തലയിൽ മനോഹരൻ നായർ, ഗിരീഷ് പരുത്തിമഠം തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...