പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം

ടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾ

Oct 23, 2025 at 10:45 am

Follow us on

തിരുവനന്തപുരം: ടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ തസ്തികയിലുള്ള 2587 ഒഴിവുകളിലേക്കുള്ള നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ചെന്നൈ ഉൾപ്പെടെയുള്ള 13 ഇൻഫെൻട്രി ബറ്റാലിയനുകളിലായാണ് നിയമനം. കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട സോൺ നാലിൽ 1161 ഒഴിവുകളുണ്ട്. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് നവംബർ 27, 28 തീയതികളിൽ ബെലഗാവി (കർണാടക), സിക്കന്ദരാബാദ് (തെലങ്കാന), കോലാപുർ (മഹാരാഷ്ട്ര) എന്നിവിടങ്ങളിൽ റിക്രൂട്ട്മെന്റ് റാലി നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 7 വർഷത്തേക്ക് നിയമനം ലഭിക്കും.

റിക്രൂട്ട്മെന്റ് റാലി നവംബർ 15 മുതൽ ഡിസംബർ ഒന്നുവരെ നടക്കും. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ, തെലങ്കാന, ഗോവ, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗർ ഹവേലി, ദാമൻ ആൻഡ്‌ ദിയു, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ താമസക്കാർക്കാണ് റിക്രൂട്ട്മെന്റ് സോൺ IVന് കീഴിലെ റാലിയിൽ പങ്കെടുക്കാൻ അവസരം.  കൂടുതൽ വിവരങ്ങൾക്ക് വിവരങ്ങൾക്ക് http://ncs.gov.in സന്ദർശിക്കുക.

Follow us on

Related News