പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ നാളെയും മറ്റന്നാളും മാത്രം

Oct 14, 2025 at 4:22 am

Follow us on

തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.7.44 ലക്ഷം വരെയാണ് വാർഷിക വരുമാനം. ജൂനിയര്‍ ഓഫീസര്‍ തസ്തികളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി  ഒക്ടോബര്‍ 15ഉം സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് തസ്തികളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16ഉം ആണ്. ഡൽഹി, ബംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നിയമനം. 

ജൂനിയര്‍ ഓഫീസര്‍ തസ്തികളിലേക്ക് 30 വയസാണ് ഉയർന്ന പ്രായപരിധി. സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്  തസ്തികളിലേക്ക് 45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂനിയര്‍ ഓഫീസര്‍/ ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍ക്ക്‌ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവർത്തന പരിചയവും വേണം. കൂടാതെ ഹിന്ദി/മറാത്തി ഭാഷകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന. സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിൽ അപേക്ഷിക്കുന്നവർക്ക്, ഇക്കണോമിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഓപ്പറേഷന്‍സ് റിസര്‍ച്ച്/ മാത്തമാറ്റിക്സ്/ ബിസിനസ്/എന്‍ജിനിയറിങ് എന്നിവയിൽ എന്തെങ്കിലും ഒന്നിൽ  ബിരുദാനന്തര ബിരുദം ആവശ്യമാണ്. കൂടാതെ 7 വര്‍ഷത്തെ പ്രവർത്തി പരിചയം വേണം.  ഉദ്യോഗാർഥികൾ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വെബ്‌സൈറ്റ് https://recruit.southindianbank.bank.in/RDC/ വഴി അപേക്ഷ നൽകണം. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 15, 16 ആണ്.

Follow us on

Related News