പ്രധാന വാർത്തകൾ
ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചുമറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നുഎയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കുംസെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രംവിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചുഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെകേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രികേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുഖ്യപരീക്ഷ 17,18 തീയതികളിൽ: ഫലപ്രഖ്യാപനം 16ന്രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: അപേക്ഷ 30വരെ മാത്രംഏകലവ്യ സ്കൂളുകളിൽ 3962 അധ്യാപക ഒഴിവുകൾ: 225 പ്രിൻസിപ്പൽ നിയമനം

ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചു

Oct 13, 2025 at 6:54 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന ശിശുക്ഷേമ സമിതി കേരള സർക്കാരിന്റെ അനുമതിയോടെ ശിശുദിനത്തിൽ പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പിനുള്ള ചിത്രരചന ക്ഷണിച്ചു. ‘സനാഥ ബാല്യം-സംരക്ഷിത ബാല്യം’ എന്ന ആശയത്തെ ആസ്പദമാക്കി നാലു മുതൽ പ്ലസ്ടു തലംവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരത്തിൽ പങ്കെടുക്കാം. ചിത്രങ്ങൾക്ക് ജലഛായം, പോസ്റ്റർകളർ, ക്രയോൺസ്, ഓയിൽ പെയിന്റ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്. 15×12 സെന്റീമീറ്റർ അനുപാതത്തിലായിരിക്കണം ചിത്രരചന നടത്തേണ്ടത്. സ്റ്റാമ്പിന്റെ വലിപ്പമായ 5×4 സെന്റീമീറ്ററിലേക്ക് ചിത്രം ചെറുതാക്കേണ്ടതിനാൽ വിശദാംശങ്ങൾ വ്യക്തമാകുന്ന തരത്തിൽ പശ്ചാത്തലവും നിറങ്ങളും രചനാ സാമഗ്രികളും കൊണ്ട് ചിത്രരചന നിർവ്വഹിക്കേണ്ടതാണ്.

തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം വരയ്ക്കുന്ന വിദ്യാർത്ഥിക്ക് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും നൽകി നവംബർ 14ന് ശിശുദിനസ്റ്റാമ്പ് പ്രകാശന ചടങ്ങിൽ ആദരിക്കും. ചിത്രം വരയ്ക്കുന്ന വിദ്യാർത്ഥിയുടെ പേര്, ക്ലാസ്സ്, വയസ്സ്, സ്‌കൂളിന്റേയും വിദ്യാർത്ഥിയുടെ വീടിന്റേയും ഫോൺ നമ്പരോടുകൂടിയ മേൽവിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി പ്രിൻസിപ്പാൾ/ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ്സ് മുദ്ര പതിപ്പിച്ച്‌ സാക്ഷ്യപ്പെടുത്തണം.

ചിത്രരചനകൾ ജനറൽ സെക്രട്ടറി, കേരളസംസ്ഥാന ശിശുക്ഷേമസമിതി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ തപാൽമാർഗ്ഗമോ നേരിട്ടോ 2025 ഒക്‌ടോബർ 31 വരെ എത്തിക്കാവുന്നതാണ്. കവറിനു പുറത്ത് ശിശുദിനസ്റ്റാമ്പ്-‘സനാഥ ബാല്യം-സംരക്ഷിത ബാല്യം’ എന്ന്‌ രേഖപ്പെടുത്തണം.

Follow us on

Related News