കോഴിക്കോട്: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിൽ എംഎസ്എഫിനെ മലർത്തിയടിച്ച് കെഎസ്‍യു. കൊടുവളളി കെഎംഒ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് എംഎസ്എഫിനെ കെഎസ്‍യു പരാജയപ്പെടുത്തിയത്. വിജയത്തിന് പിന്നാലെ എംഎസ്എഫിനെതിരെ കെഎസ്‌യു ബാനർ ഉയർത്തുകയും ചെയ്തു ‘എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു’ എന്ന ബാനറാണ് കെഎസ്‍യു ഉയർത്തിയത്. വിജയിച്ചതിന് പിന്നാലെ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് ബാനര്‍ ഉയർന്നത്.
ച്യൂയിങ്ഗം ഉപേക്ഷിച്ച് കുട്ടികൾ: മൈക്രോ പ്ലാസ്റ്റിക് ബോധവത്കരണ പരിപാടിക്ക് തുടക്കം
കണ്ണൂർ: മൈക്രോ പ്ലാസ്റ്റിക്കുകളെയും ച്യൂയിങ്ഗത്തെയും കുറിച്ചുള്ള ബോധവത്കരണ ക്ലാസ് കേട്ടപ്പോൾ കുട്ടികൾ പരസ്പരം നോക്കി. എൻഎസ്എസ് വളണ്ടിയർമാർ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് കൂടി കഴിഞ്ഞതോടെ തങ്ങളുടെ കയ്യിലുണ്ടായിരുന്ന ച്യൂയിങ്ഗം അവർ വലിച്ചെറിഞ്ഞു.. ഇനി ഇത് ഉപയോഗിക്കില്ലെന്ന ഉറച്ച തീരുമാനത്തോടെ. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ മൈക്രോ പ്ലാസ്റ്റിക് ബോധവത്കരണത്തിന്റെ രണ്ടാംഘട്ടം ‘ച്യൂയിങ്ഗം സുയിപ്പാണ്’ പരിപാടിക്കിടെ വളപട്ടണം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികളാണ് ച്യൂയിങ്ഗത്തിന്റെ അപകടം തിരിച്ചറിഞ്ഞ് അവ ഉപേക്ഷിച്ചത്. ച്യൂയിങ്ഗം സുയിപ്പാണ്’ ക്യാമ്പയിൻ അഴീക്കോട് സൗത്ത് യുപി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ഉദ്ഘാടനം ചെയ്തു. ഡോ. എം കെ സതീഷ് കുമാർ ക്യാമ്പയിൻ വിശദീകരിച്ചു. ഓരോ ച്യൂയിങ് ഗം ചവയ്ക്കുമ്പോഴും ആയിരക്കണക്കിന് മൈക്രോ പ്ലാസ്റ്റിക്കുകൾ നമ്മുടെ ശരീരത്തിലെത്തുന്നുവെന്ന പഠനങ്ങൾ പുറത്ത് വന്നതായി അദ്ദേഹം അറിയിച്ചു. ഇത്തരം മൈക്രോ പ്ലാസ്റ്റിക്കുകൾ നാഡീവ്യവസ്ഥയെ തന്നെ ബാധിക്കുമെന്നും മറവിരോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നം ഉണ്ടാക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരായ അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ളതാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ‘ച്യൂയിങ് ഗം സുയിപ്പാണ്’ മൈക്രോ പ്ലാസ്റ്റിക്ക് ബോധവത്കരണ കാമ്പയിൻ രണ്ടാംഘട്ട പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ നിസാർ വായപ്പറമ്പ് അധ്യക്ഷനായി.
ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി കൃഷ്ണ മേനോൻ സ്മാരക വനിതാ കോളേജിലെ എൻഎസ്എസ് വളണ്ടിയർമാർ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി. കണ്ണൂർ ബ്ലോക്കിലെ നാലു ഗ്രാമപഞ്ചായത്തുകളിലെയും ഓരോ സ്‌കൂളുകളിലാണ് പരിപാടി സംഘടിപ്പിച്ചത്. വളപട്ടണം ഹയർസെക്കൻഡറി സ്‌കൂളിലെ കലോത്സവ വേദിയിലും പാപ്പിനിശ്ശേരി ഇഎംഎസ് ഹയർ സെക്കൻഡറി സ്‌കൂളിലും കാട്ടാമ്പള്ളി ജിഎംയുപി സ്‌കൂളിലും ക്യാമ്പയിൻ സംഘടിപ്പിച്ചു. കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും വലിയ പിന്തുണയാണ് പരിപാടിക്ക് ലഭിച്ചത്. ബ്ലോക്കിലെ എല്ലാ സ്‌കൂളുകളിലേക്കും ക്യാമ്പയിൻ വ്യാപിപ്പിക്കാനാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും തീരുമാനം.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സീമ കുഞ്ചാൽ, ഹരിത കേരള മിഷൻ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ ശ്രീരാഗ് രമേശ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി വി അജിത, എൻഎസ്എസ് ജില്ലാ കോ ഓർഡിനേറ്റർ ഡോ. കെ പി നിധീഷ് എന്നിവർ സംസാരിച്ചു