പ്രധാന വാർത്തകൾ
JEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ല

സ്കൂൾ ബസ് മതിലിൽ ഇടിച്ച് 20 വിദ്യാർത്ഥികൾക്ക്‌ പരിക്ക്

Sep 24, 2025 at 11:02 am

Follow us on

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L

തിരുവനന്തപുരം:സ്കൂൾ ബസ് മതിലിൽ ഇടിച്ച് 20 വിദ്യാർത്ഥികൾക്ക്‌ പരിക്ക്. തിരുവനന്തപുരം വെങ്ങാനൂർ കല്ലുവെട്ടാൻകുഴി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. മലങ്കര വി.പി.എസ് സ്കൂളിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. കല്ലുവെട്ടാൻകുഴി പാലത്തിനു സമീപം വീടിൻ്റെ മതിലിലാണ് ബസ് ഇടിച്ച് കയറിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ആധാർ കാർഡില്ലാത്ത കുട്ടികൾക്ക് സൗജന്യ യൂണിഫോമില്ല; തീരുമാനം പുന:പരിശോധിക്കണം

തിരുവനന്തപുരം: ആധാർ (യുഐഡി) സമർപ്പിച്ച കുട്ടികൾക്കു മാത്രം സൗജന്യ സ്കൂൾ യൂണിഫോം അനുവദിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം കുട്ടികളുടെ വിദ്യാഭ്യാസ അവകാശനിയമത്തിന് എതിരാണെന്ന അഭിപ്രായമാണ് ഉയരുന്നത്. അധ്യയന വർഷത്തിലെ ആറാം പ്രവൃത്തിദിനത്തിനകം ആധാർ (യുഐഡി) സമർപ്പിച്ച കുട്ടികൾക്കു മാത്രം സൗജന്യ സ്കൂൾ യൂണിഫോം നൽകിയാൽ മതി എന്നാണ് നിർദേശമെന്ന് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു.

ഈ വർഷം കണക്കെടുപ്പ് പൂർത്തിയായപ്പോൾ 57,130 കുട്ടികളാണ് ആധാർ ഇല്ലാതെ വിവിധ സ്കൂളുകളിൽ പഠിക്കുന്നത്. ഇത്തരത്തിൽ ആധാർ കാർഡില്ലാത്ത, ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന അമ്പതിനായിരത്തോളം കുട്ടികൾ സൗജന്യ യൂണിഫോം വിതരണപദ്ധതിയിൽനിന്ന് പുറത്താവും. കുട്ടികളുടെ വിദ്യാഭ്യാസവും ആനുകൂല്യങ്ങളും  ഭരണഘടനാപരമായ അവകാശമാണ്. ആധാറില്ലെന്ന പേരിൽ ഒരു ആനുകൂല്യവും നിഷേധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്.  ആധാറില്ലെങ്കിൽ മറ്റു രേഖകൾ നൽകാൻ അവസരം നൽകണമെന്നു നിയമമുണ്ട്.  സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ആയിരക്കണക്കിനു കുട്ടികൾക്കാണ് പ്രധാനമായും യൂണിഫോം ആനുകൂല്യം നഷ്ട്ടമാകുക.

അതേസമയം കുട്ടികളുടെ കണക്കെടുപ്പിന് ആറാം പ്രവൃത്തിദിനത്തിന് പകരം ജൂൺ 30 വരെ സമയം അനുവദിക്കുമെന്ന സർക്കാർ ഉറപ്പ് ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടുമില്ല.  

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...