പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

NEET-UG രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 25വരെ മാത്രം

Sep 18, 2025 at 10:45 pm

Follow us on

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L

തിരുവനന്തപുരം: NEET-UG രണ്ടാം റൗണ്ട് അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ സെപ്റ്റംബർ 25നകം പ്രവേശനം നേടണം. രണ്ടാം റൗണ്ടിൽ പ്രവേശനം നേടിയവരുടെ അന്തിമപട്ടിക അതത് കോളേജുകൾ 27ന്  തയാറാക്കും. ഇതിനുശേഷം മൂന്നാം റൗണ്ട് കൗൺസലിങ് നടപടികൾ അരഭിക്കും. 

ഫാർമസി പ്രവേശനം 23വരെ 
ഫാർമസി കോഴ്‌സ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്മെന്റ് പ്രകാരം വിദ്യാർഥികൾ 23ന് വൈകിട്ട് 3ന് മുൻപായി അതത് കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾ http://cee.kerala.gov.in ൽ ലഭ്യമാണ്.

വായനയ്ക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്കൂൾ പുതുപരീക്ഷകളിൽ വായനയ്ക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വായനശീലമുള്ള വിദ്യാർത്ഥികൾക്ക് 10 മാർക്ക് ആണ് നൽകുക. ഇതിനുള്ള തുടർനടപടികൾക്കായി പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ ഉടൻ തയ്യാറാക്കും. ഇതിനായി സ്കൂളുകളിലെ ലൈബ്രറികൾ കാര്യക്ഷമമാക്കണം. ലൈബ്രറികൾ പൊടി പിടിച്ചു കിടക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണം. സ്കൂളിൽ വായനാശീലം ഉള്ള ഒരു അധ്യാപികയെ ലൈബ്രറിയുടെ ചുമതല ഏൽപ്പിക്കണം. പ്രധാനാധ്യാപകർക്കാണ് ഇതിന്റെ ചുമതല. ഈ അധ്യാപികയുടെ മേൽനോട്ടത്തിൽ കുട്ടികളിൽ വായനാശീലം വളർത്തണം. പത്രവായന നിർബന്ധമാക്കണം. ഒരു ദിവസം ഏതെങ്കിലും ഒരു പത്രം വായിക്കുന്നത് കുട്ടികളുടെ ഭാവിക്ക് ഗുണകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികളുടെ മികച്ച ഭാവിക്ക് വയനാശീലം അനിവാര്യമാണ്. എല്ലാ സ്കൂളുകളിലും ഇനി വായന ശീലമാക്കണം. വയനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായാണ് 10 മാർക്ക് നൽകുന്നത്.

Follow us on

Related News