JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L
തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾക്ക് ഇനി മികച്ച സ്ഥാപങ്ങളിൽ ഇന്റേൺഷിപ്പിന് അവസരം. എൻജിനീയറിങ് കോളേജ് വിദ്യാർഥികൾക്കായി എഐസിടിഇ ഇന്റേൺഷിപ് പോർട്ടൽ ആരംഭിച്ചു. https://internship.aicte-india.org വഴി വിദ്യാർത്ഥികൾക്ക് രജിസ്‌റ്റർ ചെയ്യാം. കമ്പനികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ ഷെയർ ചെയ്യാനുള്ള സൗകര്യവും പോർട്ടലിൽ ഉണ്ട്.
ബിഎസ്‍സി നഴ്സിങ്, അലൈഡ് ഹെൽത്ത് അലോട്മെന്റ് 20ന്
ബിഎസ്‍സി നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി പ്രോഗ്രാമുകൾക്കുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്മെന്റ് 20ന് നടത്തും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ 19ന് വൈകിട്ട് 4 വരെ ഓൺലൈനായി പുതിയ കോഴ്സ്, കോളജ് ഓപ്ഷനുകൾ നൽകണം. അലോട്മെന്റ് ലഭിച്ചവർ 23നകം പ്രവേശനം നേടണം.
നഴ്സിങ് ആൻഡ് മിഡ്‌വൈഫറി ഓപ്ഷൻ നാളെ
ഗവ. നഴ്സിങ് കോളേജുകളിൽ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി, ഓക്സിലറി നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഓപ്ഷനുകൾ ഓൺലൈനായി സെപ്റ്റംബർ 19നകം നൽകണം. അന്തിമ റാങ്ക്പട്ടിക http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാളെ കോളജ് ഓപ്ഷൻ നൽകാത്തവരെ അലോട്മെന്റിനായി പരിഗണിക്കില്ല
സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവാവധി
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലെ എല്ലാ കോളേജുകളിലും ആർത്തവ അവധി അനുവദിച്ച് ഉത്തരവിറങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്.
എംഫാം വിവരങ്ങൾ 21വരെ പരിശോധിക്കാം
എംഫാം കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ അപേക്ഷയിലെ തെറ്റുകൾ പരിശോധിക്കാൻ അവസരം. അപേക്ഷയിൽ നൽകിയ വിവരങ്ങൾ പരിശോധിക്കുന്നതിന് സെപ്റ്റംബർ 21ന് വൈകിട്ട് 6 വരെ സമയം നൽകി. വെബ്സൈറ്റ് http://cee.kerala.gov.in
ബിഎസ്‌സി നഴ്സിങ് പ്രവേശനം 31വരെ നീട്ടി ബിഎസ്‌സി നഴ്സിങ് കോഴ്സിന്റെ പ്രവേശനം തീയതി ഒക്ടോബർ 31 വരെ നീട്ടി. സമയം ദീർഘിപ്പിച്ച് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ ഉത്തരവിറക്കി. ഈ മാസം 30വരെയാണ് പ്രവേശന നടപടികൾക്ക് അനുവദിച്ചിരുന്ന സമയം.
ഫർമസി അലോട്മെന്റ്
KEAM 2025 ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട താൽക്കാലിക അലോട്‌മെന്റ് ലിസ്റ്റ് http://cee.kerala.gov.in ൽ ലഭ്യമാണ്