പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

പ്ലസ്ടു, ബിരുദ, പിജി വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാന തീയതികൾ ഇതാ

May 25, 2025 at 10:09 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു, ബിരുദഫലങ്ങൾ പ്രസിദ്ധീകരിച്ചു ക്കഴിഞ്ഞു. ഇനി വിദ്യാർത്ഥികൾ തുടർ പഠനത്തിനുള്ള സാധ്യതകൾ തിരയുകയാണ്. ഈ മാസം ഓർക്കേണ്ട പ്രധാന തീയതികൾ ഇതാ.

🌐മലപ്പുറം തിരൂരിൽ ഉള്ള മലയാള സർവകലാശാലയുടെ പി ജി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 30. വെബ്സൈറ്റ്: http://malayalamuniversity.edu.in 

🌐കേരള സർവകലാശാലയ്ക്കു കീഴിൽ എംഎസ്‌ഡബ്ലു കോഴ്സിനുള്ള പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 31. വെബ്സൈറ്റ്: http://admissions.keralauniversity.ac.in

🌐കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (CUSAT) എംബിഎ, എംടെക്, പിഡിഎഫ് പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 31. വെബ്സൈറ്റ്: http://admissions.cusat.ac.in

🌐കേരള സാങ്കേതിക സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 31. വെബ്സൈറ്റ്: http://app.ktu.edu.in.

🌐എംജി, കണ്ണൂർ സർവകലാശാല സർവകലാശാലകളുടെ സംയുക്ത പിജി കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി  മേയ് 31.വെബ്സൈറ്റ്: http://cap.mgu.ac.in, http://admission.kannuruniversity.ac.in 

🌐മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ ബിരുദ, ബിഎഡ്, ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 31. വെബ്സൈറ്റ്: http://cap.mgu.ac.in

🌐കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന  ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്‌സ്, പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് & അനലിറ്റിക്‌സ് എന്നീ പ്രൊജക്ട് മോഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ രണ്ടിന് അവസാനിക്കും.പ്രവേശന വിജ്ഞാപനത്തിനും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ http://admission.uoc.ac.in ഫോണ്‍ : 0494 2407016, 2407017)

🌐 ഗുവാഹത്തിയിലെ ഐഐടിയിൽ നാലുവർഷ ബി.എസ്‌.സി ഡാറ്റ സയൻസ് ആൻഡ് എഐ ഓൺലൈൻ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ഗണിതം ഒരു വിഷയമായി തിരഞ്ഞെടുത്ത് 60ശതമാനം മാർക്കോടെ 12-ാം ക്ലാസ് വിയിച്ചവർക്ക് അപേക്ഷിക്കാം.  അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 30. വെബ്സൈറ്റ്: http://opadmission.iitg.ac.in

🌐ഹൈദരാബാദിലുള്ള നൽസറിൽ എൽഎൽഎം (ഇൻസോൾവൻ സി ആൻഡ് ബാങ്ക്റപ്റ്റ്സി) പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 31. വെബ്സൈറ്റ്: http://nalsar.ac.in

🌐കൊല്ലം ജില്ലയിലെ കുണ്ടറയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയിൽ ബാചർ ഓഫ് ഡിസൈൻ കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ് ടു ആണ് യോഗ്യത. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 31. അപേക്ഷിക്കാം.വെബ്സൈറ്റ്: http://iftk.ac.in  ഫോൺ: 9447710275

🌐ചെന്നൈ ഐഐടിയുടെ ഓൺ ലൈൻ പിജി ഡിപ്ലോമ, എംടെക് (എഐ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, സേഫ്റ്റി, മെക്കാനിക്കൽ, എൻജിനീയറിങ് ഡിസൈൻ-ഇ-മൊബിലിറ്റി ) പ്രോഗ്രാമുകൾക്ക്  ഇപ്പോൾ അപേക്ഷിക്കാം. ബിരുദമുള്ളവർക്കും 2 വർഷത്തിൽ താഴെ പ്രവൃത്തിപരിചയമുള്ള പ്രഫഷനൽസിനും അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 31. വെബ്സൈറ്റ്: http://code.iitm.ac.in/webmtech

🌐തമിഴ്നാട് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്‌സ് സർവകലാശാലയുടെ വിവിധ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്പോർട്സ് കോച്ചിങ്, എക്സർസൈസ് ഫിസിയോളജി & ന്യൂട്രീഷൻ, സ്പോർട്‌സ് ബയോമെക്കാനിക്സ് എന്നിവയിലാണ് പ്രവേശനം. യോഗ ബിഎസ്‌സി, ബിപി ഇഎസ് ബിരുദ പ്രോഗ്രാമുകളിലാണ് പ്രവേശനം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 31. വെബ്സൈറ്റ്: http://tnpesu.org

🌐റിസർവ് ബാങ്കിൽ റിസർച്ച് ഇന്റേൺഷിപ്പിന്  അവസരം. പിജി (ഇക്കണോമിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ബാങ്കിങ്/ ഇന്റർനാഷനൽ ഫിനാൻസ്/ട്രേഡ്), ബിഇ/ ബിടെക് കംപ്യൂട്ടർ, എംബിഎ (ഫിനാൻസ്, ഡേറ്റ സയൻസ്) വിദ്യാർത്ഥകൾക്കാണ് അവസരം.  പ്രതിമാസ സ്റ്റൈപൻഡ് 45,000 രൂപ. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 30. വെബ്സൈറ്റ്: http://opportunities.rbi.org.in/scripts/ResearchInternship.aspx

Follow us on

Related News