തിരുവനന്തപുരം:കൈറ്റിന്റെ ഓൺലൈൻ പരിശീലന പോർട്ടലായ KITE’S OPEN ONLINE LEARNING (KOOL) വഴി പൊതുജനങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പുതിയ കോഴ്സ് ആരംഭിക്കുന്നു. കോഴ്സ് മാർച്ച് 10ന് ആരംഭിക്കും. ദൈനംദിന പ്രവർത്തനങ്ങളിൽ നിർമ്മിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രായോഗിക അറിവുകൾ ഈ കോഴ്സിലൂടെ ലഭിക്കുന്നു. പൂർണ്ണമായും ഓൺലൈൻ മോഡിലൂടെ ക്രമീകരിച്ചിരിക്കുന്ന കോഴ്സിൻ്റെ പേര് Al Essentials എന്നാണ്. കോഴ്സ് സംബന്ധിച്ച നിർദ്ദേശങ്ങൾ താഴെ നൽകിയിരിക്കുന്നു.
- ഓൺലൈൻ മോഡിൽ നടക്കുന്ന കോഴ്സിൻ്റെ ദൈർഘ്യം 4 ആഴ്ചയാണ്.
- കോഴ്സിന്റെ രജിസ്ട്രേഷൻ കൈറ്റ് വെബ്സൈറ്റ് (kite.kerala.gov.in) വഴി 23.02.2025 മുതൽ 05.03.2025 വരെയാണ്.
- ആദ്യം രജിസ്റ്റർ ചെയ്യുന്ന 2500 പേർക്കാണ് ആദ്യ ബാച്ചിൽ പരിശീലനം നൽകുന്നത്. ഇരുപത് ക്രമീകരിച്ചിരിക്കുന്നത്. വീതമുള്ള ബാച്ചുകളായാണ് പരിശീലനം
- രജിസ്ട്രേഷൻ ഫീസ് ജി.എസ്.ടി ഉൾപെടെ 2360/- രൂപയാണ് (2000/-ജി.എസ്.ടി). ഇത് രജിസ്ട്രേഷൻ സൈറ്റിലൂടെ ഓൺലൈനായി അടക്കേണ്ടതാണ്.
- ഇരുപതു പേരുള്ള ഓരോ ബാച്ചിനും പ്രത്യേകം മെൻ്റർ ഉണ്ടായിരിക്കും.
- ഓരോ ആഴ്ചയിലും പ്രത്യേകം മൊഡ്യൂൾ അടിസ്ഥാനമാക്കിയുള്ള പരിശീലനവും വിലയിരുത്തലും ഉണ്ടായിരിക്കും.
- കോഴ്സിന്റെ ഭാഗമായി വീഡിയോ ക്ലാസ്സുകൾ അടക്കമുള്ള റിസോഴ്സുകൾ ക്രമീകരിച്ചുട്ടുണ്ട്.
- എല്ലാ ആഴ്ചയിലും ഓൺലൈൻ കോൺടാക്ട് ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്.
9.പഠിതാക്കൾ എല്ലാ മോഡ്യൂളുകളും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്.
- കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൈറ്റ് പ്രത്യേക സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
കോഴ്സിന്റെ സിലബസും മറ്റു വിശദാംശങ്ങളും http://kite.kerala.gov.in സൈറ്റിലെ രജിസ്ട്രേഷൻ ലിങ്കിൽ (https://kool.kite.kerala.gov.in/koolregistration/) നൽകിയിട്ടുണ്ട്.