പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

സഹപാഠികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ്‌ ചെയ്ത് എൻജിനീയറിങ് വിദ്യാർത്ഥി 

Feb 21, 2025 at 10:16 pm

Follow us on

പാലക്കാട്‌: പെൺകുട്ടികളായ സഹപാഠികളുടെ ഫോട്ടോകൾ അശ്ലീല അടിക്കുറിപ്പുകളോടെ ഇൻസ്റ്റഗ്രാമിലും അശ്ലീല സൈറ്റുകളിലും പങ്കുവച്ചതായ  പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് എൻജിനീയറിങ് കോളജ് നാലാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ യദു എസ്. കുമാറിനെതിരെയാണ് വിദ്യാർത്ഥിനികളുടെ പരാതിയിൽ  ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയും അശ്ലീല സൈറ്റുകളിലുമാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. യുവാവിന്റെ  ഫോണും ലാപ്ടോപും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുപതിലേറെ പെൺകുട്ടികളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പ്രതിക്കെതിരെ ഐടി ആക്ട് 67 A പ്രകാരം ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് കേസെടുത്തത്. യദുവിന്‍റെ സഹപാഠികളായ പെൺകുട്ടികൾ തന്നെ കഴിഞ്ഞ ദിവസം കോളജ് അധികൃതർക്ക് പരാതി നല്‍കുകയായിരുന്നു. 

Follow us on

Related News