തിരുവനന്തപുരം: അലിഗഡ് മുസ്ലിം സർവകലാശാലയിൽ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി. വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 7വരെ അപേക്ഷ നൽകാം. http://oaps.amuonline.ac.in വഴിയാണ് അപേക്ഷ നൽക്കേണ്ടത്. ഫെബ്രുവരി 7 വരെ പിഴയില്ലാതെ അപേക്ഷിക്കാം. പിഴയോട് കൂടി ഫെബ്രുവരി 15 വരെ അപേക്ഷ നൽകാം. പ്ലസ് ടു പൂർത്തീകരിച്ചവർക്കും ഈ വർഷം അവസാന പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി ഒഴിവാക്കി. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുക. കോഴിക്കോട് പരീക്ഷ കേന്ദ്രമുണ്ട്. കൂടുതൽ വിവരങ്ങൾ http://amucontrollerexams.com ൽ ലഭ്യമാണ്. ഫോൺ: 9778100801, 9995474788, 04933 229299.
പുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ
തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. 2026-27 അധ്യയന...









