തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫിസർ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 600 ഒഴിവുകൾ ഉണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 16 ആണ്.
ബിരുദം അല്ലെകിൽ തത്തുല്യ യോഗ്യത വേണം. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. മെഡിക്കൽ, എൻജിനീയറിങ്, ചാർട്ടേഡ്/കോസ്‌റ്റ് അക്കൗണ്ടന്റ് യോഗ്യതയുള്ളവരെയും നിയമനത്തിനായി പരിഗണിക്കും. 21 മുതൽ 30 വയസ് വരെയാണ് പ്രായപരിധി. പട്ടികവിഭാഗത്തിനും വി മുക്തഭടന്മാർക്കും 5 വർഷ ഇളവുണ്ട്. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും അംഗപരിമിതർക്കു 10 വർഷവും ഇളവുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 48,450 രൂപ മുതൽ 85,920 രൂപവരെ ശമ്പളം ലഭിക്കും.
ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പ്രിലി
മിനറി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റി റ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നീ വിഭാഗങ്ങളിൽ നിന്നായി 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ ഉണ്ടാകും. പ്രധാന പരീക്ഷയിൽ 200 മാർക്കിൻ്റെ ഒബ്‌ജക്റ്റീവ് ചോദ്യങ്ങളാണ് ഉണ്ടാകുക. 3 മണിക്കൂർ ആണ് പ്രധാന പരീക്ഷയുടെ സമയം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2 വർഷമാണ് പ്രബേഷൻ കാലാവധി. ഈ തസ്‌തികയിലേക്ക് മുൻപു 4 തവണ പരീക്ഷയെഴുതിയ ജനറൽ വിഭാഗം ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരമില്ല. ഒബിസി, ഭിന്നശേഷിക്കാർക്ക് പരമാവധി 7 തവണ പരീക്ഷ എഴുതാം. പട്ടികവിഭാഗത്തിന് ഈ വ്യവസ്‌ഥ ബാധകമല്ല. കേരളത്തിലും വിവിധ പരീക്ഷാകേന്ദ്രങ്ങളുണ്ട്. പ്രിലിമിനറി പരീക്ഷയ്ക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കേന്ദ്രങ്ങൾ ഉണ്ട്. പ്രധാന പരീക്ഷ കൊച്ചി, തിരുവനന്ത പുരം കേന്ദ്രങ്ങളിൽ മാത്രമാണ് നടക്കുക
അപേക്ഷ ഫീസ് 750 രൂപ. പട്ടികവിഭാഗം, ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല. https://bank.sbi/careers, https://sbi.co.in/careers വഴി അപേക്ഷ നൽകാം.

കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾ
തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ...