പ്രധാന വാർത്തകൾ
റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ​പട്​​ന​യി​ലെ നാ​ഷ​​ന​ൽ ഇ​ൻ​ലാ​ൻ​ഡ്​ നാ​വി​ഗേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്യൂ​ട്ടിൽ പ്രവേശനം

Dec 18, 2024 at 6:41 pm

Follow us on

തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ​പട്​​ന​യി​ലെ നാ​ഷ​​ന​ൽ ഇ​ൻ​ലാ​ൻ​ഡ്​ നാ​വി​ഗേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്യൂ​ട്ടിൽ ഇ​ൻ​ലാ​ൻ​ഡ്​ വെ​സ​ൽ ജ​ന​റ​ൽ പ​ർ​പ്പ​സ് റേ​റ്റി​ങ് ​ട്രെ​യി​നി​ങ് റ​സി​ഡ​ൻ​ഷ്യ​ൽ കോ​ഴ്സി​ലേ​ക്ക് അപേക്ഷിക്കാം. ജ​നു​വ​രി​യി​ലാണ് ക്ലാസുകൾ ആരംഭിക്കുക. കൂടുതൽ വിവരങ്ങളും അ​പേ​ക്ഷാ ഫോ​മും http://nini.eud.in ൽ ​ലഭ്യമാണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ആവശ്യമായ രേ​ഖ​ക​ൾ സ​ഹി​തം The Prinicipal, National Inland Navigation Institute,Gaight, Patna 800007 എ​ന്ന വി​ലാ​സ​ത്തി​ൽ അയക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡി​സം​ബ​ർ 23 ആണ്‌. ഇമെയിൽ iinfo@nini.edu.in വഴിയും അ​പേ​ക്ഷ അ​യ​ക്കാം. അപേക്ഷകർ മെ​ഡിക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് ഉ​ള്ള​വ​രാ​യി​രി​ക്ക​ണം. ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കാ​തെ 6/6കാ​ഴ്ച​ശ​ക്തി വേ​ണം. വൈ​ക​ല്യ​ങ്ങ​ൾ പാ​ടി​ല്ല. പ്രാ​യ​പ​രി​ധി 18-25 വ​യ​സ്സ്.


കോ​ഴ്സ് കാ​ലാ​വ​ധി മൂ​ന്ന​ര മാ​സം. കോ​ഴ്സ് ഫീ​സ് 35,200 രൂ​പ. ഡി​സം​ബ​ർ 29ന് ​ടെ​സ്റ്റും ഇ​ന്റ​ർ​വ്യൂ​വും ന​ട​ത്തി തി​ര​ഞ്ഞെ​ടു​ക്കും.​യൂ​നി​ഫോം, ഹോ​സ്റ്റ​ൽ,മെ​സ് ചാ​ർ​ജ് അ​ട​ക്ക​മാ​ണ് കോ​ഴ്സ് ഫീ​സാ​യി ഈ​ടാ​ക്കു​ന്ന​ത്. സീ​റ്റു​ക​ളി​ൽ 15 ശ​ത​മാ​നം പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കും 7.5 ശ​ത​മാ​നം പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കും 27 ശ​ത​മാ​നം ഒ.​ബി.​സി​ക്കാ​ർ​ക്കും 10 ശ​ത​മാ​നം ഇ.​ഡ​ബ്ല്യു.​എ​സ് വി​ഭാ​ഗ​ത്തി​നും സം​വ​ര​ണം ചെയ്തിരിക്കുന്നു.

Follow us on

Related News