പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സഹ​ക​ര​ണ​സംഘങ്ങൾ, സഹകരണ ബാ​ങ്കു​ക​ൾ എന്നിവയിൽ വിവിധ തസ്തികളിൽ 291 ഒഴിവുകൾ

Dec 4, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സഹ​ക​ര​ണ​സംഘങ്ങൾ, സഹകരണ ബാ​ങ്കു​ക​ൾ എന്നിവയിൽ വിവിധ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 291 ഒഴിവുകൾ ഉണ്ട്. സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് വഴിയാണ് നിയമനം. 291 ഒഴിവുകളിൽ 264 ഒഴിവ് ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ്. മറ്റു ഒഴിവുകൾ ഇനി പറയുന്നവയാണ്. സെക്രട്ടറി-3ഒഴിവുകൾ, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-15 ഒഴിവുകൾ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-ഒരു ഒഴിവ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-7ഒഴിവുകൾ, ടൈപ്പിസ്റ്റ്-ഒരു ഒഴിവ്.

സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലിലൂടെ ഓണ്‍ലൈനായി http://cseb.kerala.gov.in വഴി ജനുവരി 10 വരെ അപേക്ഷിക്കാം.

Follow us on

Related News