തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികൾക്ക് അമേരിക്കയിലെ പഠന സാധ്യതകളെക്കുറിച്ചറിയാൻ
കുസാറ്റ് തൃക്കാക്കര കാംപസിലെ സ്റ്റുഡന്റ്സ് അമനിറ്റി സെന്ററിൽ കേരളത്തിലെ ആദ്യത്തെ ‘അമേരിക്കൻ കോർണർ’ പ്രവർത്തനമാരംഭിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെയും (കുസാറ്റ്), ചെന്നൈയിലുള്ള യുഎസ് കോൺസുലേറ്റിന്റെയും സഹകരണത്തോടെയാണ് ഇൻഫർമേഷൻ കോർണർ തുറന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യ എജുക്കേഷണൽ ഫൗണ്ടേഷനും (യു.എസ്.ഐ.ഇ.എഫ്.) ഒരുക്കുന്ന ഉന്നത വിദ്യാഭ്യാസ കൺസൾട്ടേഷനുകൾ, യുഎസ് ഫുൾബ്രൈറ്റ് പ്രോഗ്രാമുകൾ, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ തുടങ്ങിയവ കോർണറിൽ നടത്തും. തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5വരെയാണ് പ്രവർത്തനം.
കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. എം.ജുനൈദ് ബുഷിരി, കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗം ഡോ.രാജൻ വർഗീസ്, ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ പബ്ലിക് അഫയേഴ്സ് ഓഫീസർ ജീൻ ബ്രിഗന്തി എന്നിവർ ചേർന്ന് നിർവഹിച്ചു.
- പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
- ജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ല
- വൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി
- വൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു
- സ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ