പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കേന്ദ്ര സർവകലാശാലകളിൽ ഒഴിഞ്ഞു കിടക്കുന്നത് 5182 അധ്യാപക തസ്‌തികകൾ: 16,719 അനധ്യാപക ഒഴിവുകളും

Nov 26, 2024 at 1:00 pm

Follow us on

തിരുവനന്തപുരം:രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുന്നത് 5182 അധ്യാപക തസ്‌തികകൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയെ അറിയിച്ചതാണിത്. സർവകലാശാലകൾക്ക് ആകെ അനുവദിച്ച 18,940 തസ്‌തികയുടെ 27.3 ശതമാനമാണ് ഇത്തരത്തിൽ ഒഴിഞ്ഞു കിടക്കുന്നത്. എസ്‌.സി. വിഭാഗത്തിൽ 740 ഒഴിവുകളും എസ്‌.ടി. വിഭാഗത്തിൽ 464 ഒഴിവുകളും ഒ.ബി.സി. വിഭാഗത്തിൽ 1546 ഒഴിവുകളും ഉണ്ട്. ഇതിനു പുറമെ സർവകലാശാലകളിലെ അനധ്യാപക തസ്‌തികകളിൽ 47 ശതമാനവും ഒഴിഞ്ഞു കിടക്കുന്നു. ഈ വിഭാഗത്തിൽ
ആകെ 35,640 തസ്‌തികയിൽ 16,719 എണ്ണത്തിലും നിയമനം നടത്തിയിട്ടില്ല. ഷാഫി പറമ്പിലിൻ്റെ ചോദ്യത്തിനുള്ള ഉത്തരമായാണ് സഭയിൽ കണക്കുകൾ എത്തിയത്.

Follow us on

Related News