പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻ

Nov 20, 2024 at 6:30 pm

Follow us on

തിരുവനന്തപുരം: വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻ (ISRO) സൗജന്യമായി ഏകദിന കോഴ്സ് നൽകും. ഇക്കോളജിക്കൽ സ്റ്റഡീസിൽ മഷീൻ ലേണിംങ് ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള കോഴ്സാണിത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ-സർട്ടിഫിക്കറ്റ് നൽകും. വിദ്യാർത്ഥികൾക്ക് പുറമെ ​ഗവേഷകർ, അക്കാദമിക് വിദഗ്ധർ തുടങ്ങിവർക്കും അവസരമുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ ഉപവിഭാഗമായ ഡീപ് ലേണിങ്ങിന് പ്രാധാന്യം ഏറിയ സാഹചര്യത്തിലാണ് ISRO ഇതേവിഷയത്തിൽ സൗജന്യ കോഴ്സ് നൽകുന്നത്.
ബിരുദധാരികൾക്കാണ് കോഴ്സിന് അപേക്ഷിക്കാൻ കഴിയുക. ഇക്കോളജി, എൻവിയോൺമെന്റൽ സയൻസ്, ജിയോസ്പേഷ്യൽ ടെക്നോളജി, വെജിറ്റേഷൻ സ്റ്റഡീസ് തുടങ്ങിയവയിൽ പഠിക്കുകയോ ​ഗവേഷണം ചെയ്യുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്ക് അനുയോജ്യമായ കോഴ്സാണിതെന്ന് ഇസ്രോ അറിയിച്ചു. IIRSന്റെ e-class പോർട്ടൽ മുഖേന നവംബർ 27നാണ് ക്ലാസ് നടക്കുക.
കോഴ്സിൽ പങ്കെടുക്കാൻ https://elearning.iirs.gov.in/edusatregistration വഴി രജിസ്റ്റർ ചെയ്യാം. സസ്യങ്ങളുടെ വർഗ്ഗീകരണം, വനനശീകരണ നിരീക്ഷണം, സ്പീഷീസ് ഐഡൻ്റിഫിക്കേഷൻ, ആവാസവ്യവസ്ഥയുടെ മാപ്പിംഗ് തുടങ്ങിയവയിൽ ഡീപ് ലേണിംഗ് ടൂളുകൾ എപ്രകാരം ഉപയോ​ഗിക്കാമെന്നും അതിന്റെ സാധ്യതകളുമാണ് കോഴ്സിലൂടെ പകർന്നു നൽകുക. ഡീപ് ലേഡിം​ഗിന്റെ പ്രായോ​ഗിക വശങ്ങളറിയാൻ കേസ് സ്റ്റഡികളും അവതരിപ്പിക്കും.

Follow us on

Related News