തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ ബിടെക് അടക്കമുള്ള വിവിധ പരീക്ഷകൾ മാറ്റി. നവംബര്‍ 20ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2000 സ്‌കീം – 2000 മുതല്‍ 2003 വരെ പ്രവേശനം), പാര്‍ട്ട് ടൈം ബി.ടെക്. (2000 മുതല്‍ 2008 പ്രവേശനം, 2000 സ്‌കീം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2022, ഒന്നും രണ്ടും ബി.ടെക്. (2014 സ്‌കീം 2014 പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷകള്‍ 29ലേക്ക് പുനഃക്രമീകരിച്ചു. ഒക്ടോബര്‍ 11-ന് നടത്തേണ്ടിയിരുന്ന വിദൂരവിഭാഗം അവസാനവര്‍ഷ എംഎ ഹിസ്റ്ററി ഏപ്രില്‍ 2022 (1996 മുതല്‍ 2007 വരെ പ്രവേശനം), ഒന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ മൈക്രോബയോളജി സെപ്റ്റംബര്‍ 2023 (2000 മുതല്‍ 2011 വരെ പ്രവേശനം) ഒറ്റത്തവണ റഗുലര്‍ ബി.ടെക് സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 28-ന് നടത്തും. സമയം 1.30 മുതല്‍ 4.30 വരെ.
ICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെ
തിരുവനന്തപുരം:2026 ജനുവരിയില്‍ നടക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ്...









