പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഉന്നത വിദ്യാഭ്യാസത്തിന് നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെ

Nov 9, 2024 at 11:00 am

Follow us on

തിരുവനന്തപുരം: കേരളീയരായ പ്രവാസികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി നൽകുന്ന നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കുറഞ്ഞത് 2 വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്നവരും വാര്‍ഷിക വരുമാനം 3ലക്ഷം രൂപയിൽ താഴെയുള്ളവരുമായ പ്രവാസികളുടെ മക്കൾക്കാണ് സ്കോളർഷിപ്പ്. പിജി കോഴ്സുകള്‍ക്കും പ്രഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്കും പഠിക്കുന്നവർക്ക് അപേക്ഷിക്കാം. 2024-25 അധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സുകള്‍ക്കും കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾ നവംബർ 30നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://scholarship.norkaroots.org സന്ദർശിക്കുക. വിശദ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) നിന്നും ലഭിക്കും. 0471-2770528/2770543/2770500

Follow us on

Related News