പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

റീജനല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പിഎച്ച്ഡി, പിജി ഡിപ്ലോമ: അപേക്ഷ സമയം അവസാനിക്കുന്നു

Nov 9, 2024 at 5:00 am

Follow us on

തിരുവനന്തപുരം:ഫരീദാബാദ് ആസ്ഥാനമായ റീജനല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പിഎച്ച്ഡി, പിജി ഡിപ്ലോമ കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ലൈഫ് സയന്‍സ്/ കെമിസ്ട്രി/ ഫിസിക്‌സ്/ ഫാര്‍മസി/ വെറ്ററിനറി സയന്‍സ് എന്നിവയിൽ ഒന്നിൽ മാസ്റ്റര്‍ ബിരുദം, അല്ലെങ്കില്‍ എംബിബിഎസ് / അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവർക്ക് പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷിക്കാം. പിഎച്ച്ഡിക്ക് ആകെ 17 സീറ്റുകൾ ഉണ്ട്.
പട്ടിക പിന്നാക്ക വിഭാഗക്കാര്‍ക്ക് 5 ശതമാനം മാര്‍ക്കിളവുണ്ട്. പ്രവേശനത്തിനായി ഡിസംബര്‍ 19, 20 തീയതികളില്‍ ഫരീദാബാദില്‍ പരീക്ഷയും അഭിമുഖവും നടക്കും. ഫെലോഷിപ്പ് കിട്ടാന്‍ CSIR- UGC JRF/ DBT- JRF/ ICMR- JRF അല്ലെങ്കിൽ 5 വര്‍ഷത്തെ സാധുതയുള്ള സമാന ഫെല്ലോഷിപ്പ് യോഗ്യത നേടിയിരിക്കണം. പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് നവംബര്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 500 രൂപയാണ് അപേക്ഷ ഫീസ്. 21,000 രൂപയാണ് സെമസ്റ്റര്‍ ഫീസ്. 10,000 രൂപ തീസിസ് ഫീ, 5000 രൂപ കോഷന്‍ ഡിപ്പോസിറ്റ്, ഹോസ്റ്റല്‍ ഫീ എന്നിവയും ഉണ്ട്.

പിജി ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ബയോടെക്‌നോളജി (PGDIB)
🌐ആകെ 30 സീറ്റുകളിലാണ് പ്രവേശനം. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ സയന്‍സ് / എഞ്ചിനീയറിങ്/ മെഡിസിന്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു സെമസ്റ്റര്‍ ക്ലാസ് റൂം പഠനത്തിന് പുറമെ ബയോടെക്, ബയോഫാര്‍മ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, ടെസ്റ്റിങ്, ലൈസന്‍സിങ്, പാക്കേജിങ് തുടങ്ങിയവയില്‍ വ്യവസായശാലകളിലടക്കം പ്രായോഗിക പരിശീലനവും നൽകും. പ്രവേശനത്തിനായി ഡിസംബര്‍ 9, 10 തീയതികളില്‍ എഴുത്ത് പരീക്ഷയും അഭിമുഖവും നടക്കും. നവംബർ 25 വരെ ഓണ്‍ലൈന്‍ അപേക്ഷ നൽകാം. 500 രൂപയാണ് അപേക്ഷ. പട്ടിക, ഭിന്നശേഷ, സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല.
കൂടുതൽ വിവരങ്ങൾക്ക് http://rcb.res.in സന്ദർശിക്കുക.
ഫോണ്‍: 0129 2848800

Follow us on

Related News

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ...