കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ വിവിധ ഒഴിവുകൾ: അപേക്ഷ 30വരെ

Nov 9, 2024 at 10:00 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. KMML, KINFRA, KEL, KELTRON, സില്‍ക്ക്, കെ.എസ്.എഫ്.ഇ, K-BIP, മലബാര്‍ സിമന്റ്‌സ്, എന്‍സിഎംആര്‍ഐ, കെഎസ്ഐഎന്‍സി, വിവിഡ്, സില്‍ക്ക്, ടിസിഎല്‍, ട്രാക്കോ കേബിള്‍സ്, കെല്‍-ഇംഎംഎല്‍, മെറ്റല്‍ ഇന്‍ഡസ്ട്രീസ് അടക്കമുള്ള സ്ഥാപനങ്ങളിലേക്കാണ് നിയമനം. മാനേജിങ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍, കമ്പനി സെക്രട്ടറി, മാനേജര്‍, ടെക്‌നിക്കല്‍ ഓഫീസര്‍, എക്‌സിക്യൂട്ടീവ്, മെഡിക്കല്‍ ഓഫീസര്‍, ഓഫീസ് അറ്റന്‍ഡന്റ് തസ്തികളിലാണ് ഒഴിവുകൾ. ആകെ 43 തസ്തികളിലാണ് നിയമനം. പത്താം ക്ലാസ് മുതല്‍, വിവിധ എഞ്ചിനീയറിങ് ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്.
കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷന്‍ ആന്റ് റിക്രൂട്ട്‌മെന്റ്) ബോര്‍ഡിന്റെ വെബ്‌സൈറ്റ് https://kpesrb.kerala.gov.in വഴി അപേക്ഷ നൽകാം. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബര്‍ 30ന് ആണ്‌.

Follow us on

Related News