പ്രധാന വാർത്തകൾ
സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15

ജർമ്മൻ റിക്രൂട്ട്‌മെന്റിൽ റെക്കോർഡിട്ട് നോർക്കയുടെ ട്രിപ്പിൾ വിൻ: ആഘോഷം നവംബർ 9ന്

Nov 8, 2024 at 7:00 pm

Follow us on

തിരുവനന്തപുരം:കേരളത്തിൽ നിന്നുളള നഴ്‌സിങ് പ്രൊഫഷണലുകൾക്ക് ജർമ്മനിയിൽ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായി നോർക്ക ട്രിപ്പിൾ വിൻ പദ്ധതി. 2021 ഡിസംബറിൽ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി ഇതുവരെ 528 പേർക്കാണ് ജർമ്മനിയിലെ 12 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ നഴ്‌സുമാരായി നിയമനം ലഭിച്ചത്. ഇതിന്റെ ഭാഗമായുളള ട്രിപ്പിൾ വിൻ 500 പ്ലസ് ആഘോഷങ്ങൾ തിരുവനന്തപുരം ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നവംബർ 09 ന് വൈകിട്ട് നടക്കും. തിരുവനന്തപുരത്ത് ജർമ്മൻ ഓണററി കോൺസൽ സംഘടിപ്പിക്കുന്ന ജർമ്മൻ ഐക്യദിനത്തിനും ബെർലിൻ മതിൽ പതനത്തിന്റെ 35-ാം വാർഷികാഘോഷ ചടങ്ങിനുമൊപ്പമാണ് നോർക്ക റൂട്ട്‌സിന്റെ 500 പ്ലസ് പരിപാടി. ചടങ്ങിൽ ബംഗലൂരുവിലെ ജർമ്മൻ കോൺസൽ ജനറൽ അച്ചിം ബുകാർട്ട് മുഖ്യാതിഥിയാകും. നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ജർമ്മനിയുടെ കേരളത്തിലെ ഹോണററി കോൺസൽ ഡോ. സയിദ് ഇബ്രാഹിം എന്നിവർ ആശംസകൾ അറിയിക്കും. നോർക്ക റൂട്ട്‌സ് സിഇഒ അജിത് കോളശ്ശേരി, ജർമ്മൻ ഭാഷാ പഠനകേന്ദ്രമായ ഗോയ്‌ഥേ ഇൻസ്റ്റിറ്റ്യൂട്ടിലെയും ട്രിപ്പിൾ വിൻ, ജർമ്മൻ ഭാഷാ വിദ്യാർത്ഥികൾ എന്നിവരും ആഘോഷചടങ്ങിൽ സംബന്ധിക്കും.

ട്രിപ്പിൾ വിൻ പദ്ധതിയുടെ അഞ്ചുഘട്ടങ്ങളിൽ നിന്നും ഇതുവരെ തിരഞ്ഞെടുത്ത 1400 പേരിൽ നിന്നുളള 528 നഴ്‌സുമാരാണ് ജർമ്മനിയിലെത്തിയത്. നിലവിൽ ജർമ്മൻ ഭാഷാപരിശീലനം തുടരുന്നവർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജർമ്മനിയിലേയ്ക്ക് തിരിക്കും. നഴ്‌സിംഗ് ഹോമുകളിലേയ്ക്കുളള നഴ്‌സുമാരുടെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടപടികളും പുരോഗമിച്ചുവരുന്നു. പ്ലസ് ടുവിനുശേഷം ജർമ്മനിയിൽ നഴ്‌സിംഗ് പഠനം സാധ്യമാക്കുന്ന ട്രിപ്പിൾ വിൻ ട്രെയിനി പദ്ധതിയിൽ രണ്ടാംഘട്ട റിക്രൂട്ട്‌മെന്റുകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നോർക്ക റൂട്ട്‌സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ.

Follow us on

Related News