തിരുവനന്തപുരം:2024-25 അധ്യയന വർഷത്തിലെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 11ന് നടക്കും. http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിലുള്ള അപേക്ഷകർ നവംബർ എട്ടു മുതൽ 10 വരെ ഓൺലൈനായി ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്ട്‌മെന്റുകൾ വഴി സർക്കാരിതര കോളേജുകളിൽ പ്രവേശനം നേടിയർ നിരാക്ഷേപപത്രം രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി നവംബർ 13 നകം പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പങ്കെടുപ്പിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും
തിരുവനന്തപുരം:കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി...









