തിരുവനന്തപുരം:സംസ്ഥാനത്തെ ദന്തൽ കോളജുകളിലെ ബിരുദാനന്തര ബിരുദ ദന്തൽ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള താത്ക്കാലിക സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ (ceekinfo.cee@kerala.gov.in) മുഖേന പ്രസ്തുത പരാതികൾ ഒക്ടോബർ 20നു രാവിലെ 11 നു മുമ്പായി അറിയിക്കേണ്ടതാണ്. സാധുവായ പരാതികൾ പരിഗണിച്ചശേഷമുള്ള അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. ഫോൺ: 0471 2525300.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...