പ്രധാന വാർത്തകൾ
നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാംകോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെനിങ്ങൾക്ക് നന്നായി ഫോട്ടോ എടുക്കാൻ അറിയുമോ..? ഒന്നാം സമ്മാനം 50,000 രൂപ

മാധ്യമരംഗത്ത് മികച്ച കരിയർ: കാലിക്കറ്റിന്റെ ഡിപ്ലോമ ഇന്‍ ‍ഡിജിറ്റല്‍‌ മീഡിയ പ്രൊഡക്ഷന്‍

Oct 19, 2024 at 12:00 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍ പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ‍ഡിജിറ്റല്‍‌ മീഡിയ പ്രൊഡക്ഷന്‍ കോഴ്സിൽ ഇപ്പോൾ പ്രവേശനം നേടാം. ആറുമാസത്തെ കോഴ്സാണിത്.
കോഴ്സ് വിവരങ്ങൾ താഴെ.
🌐ഗ്രാഫിക് ഡിസൈന്‍
🌐ആനിമേഷന്‍
🌐ഫോട്ടോഗ്രാഫി
🌐ഓഡിയോ-വിഷ്വല്‍‌ പ്രൊഡക്ഷന്‍
🌐പോസ്റ്റ് പ്രൊഡക്ഷന്‍
ഡിജിറ്റല്‍ മാധ്യമരംഗത്ത് അനിവാര്യമായ നൈപുണ്യം ഉറപ്പാക്കുന്ന പ്രത്യേക പ്രായോഗിക പരിശീലനം ഇതുവഴി ലഭിക്കും. കാലിക്കറ്റ് സര്‍വകലാശാല ഇഎംഎംആര്‍സിയുടെ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളും ഒരുമാസത്തെ ഇന്‍റേണ്‍ഷിപ്പും ലഭിക്കും. 2024 ഒക്ടോബർ 30വരെ അപേക്ഷിക്കാം; ബിരുദം അടിസ്ഥാന യോഗ്യത. അപേക്ഷ സമർപ്പിക്കാൻ
https://admission.uoc.ac.in സന്ദർശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: 9946823812 9846512211

Follow us on

Related News