തിരുവനന്തപുരം:വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ ഐ.ടി.ഐയിൽ മെഷിനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക് പ്രൊസസിംഗ് ഓപ്പറേറ്റർ, ഫൗണ്ടറിമാൻ, ടൂൾ ആൻഡ് ഡൈ മേക്കർ (ജിഗ്സ് ആന്റ് ഫിക്സ്ച്ചേർസ്) ടൂൾ ആൻഡ് ഡൈ മേക്കർ (ഡൈസ് ആൻഡ് മോൾഡ്) എന്നീ ട്രേഡുകളിലൊന്ന് പാസ് ആയിരിക്കണം. റ്റി.എച്ച്.എസ്.എൽ.സി യിൽ ഫിറ്റിംഗ് / കാർപെന്ററി / ടർണിംഗ് ട്രേഡ് എന്നിവയിലൊന്ന് പാസായവർക്കും അവസരമുണ്ട്. അപേക്ഷ ഫോം 60 രൂപയ്ക്ക് (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 30 രൂപ) സെൻട്രൽ പോളിടെക്നിക് കോളേജ് ഓഫീസിൽ നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21 വൈകിട്ട് നാല് മണി. കൂടുതൽ വിവരങ്ങൾക്ക്: http://cpt.ac.in. ഫോൺ: 0471 2360391, 9744328621.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...